ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാലാഗാരാവാസകാംക്ഷയാൽ ചെയ്കയോ
ഹാലാഹൃലാശനം ? അയ്യോ ! പാപം !!

147.യാതൊന്നിൻ മൗലിപോലംബികതൻ ഗുരു :
പാദാബ്ജപങ്കംപോൽ സിദ്ധസിന്ധു :
ശ്രീലയാം ദക്ഷിണബാഹുപോൽ ഗണ്ഡകീ -
സാലഗ്രാമങ്ങൾക്കു മാതാവാവോൾ :
ആശ്ചർയ്യവൈഭവൻ യാതൊന്നിൽ മിന്നിനാ-
നാജ്ജനകാഭിധൻ രാജയോഗി- 1070

കോയിക്കൽ വെണ്ണീറായ്പ്പോയതു കാണവേ
പോയില്ലെൻ സ്വത്തൊന്നുമെന്നു ചൊന്നോൻ :
വാചക്നവ്യാകൃതി കൈക്കൊണ്ടു വാഗ്ദേവി
രാജിച്ചാൾ യാതൊന്നിൽ തൽസദസ്സിൽ
ആബ്‌ബൃഹദാരണ്യകോപനിഷത്തിന്നു
വായ്പെഴും വക്ഷസ്സിൽ മാലയാവോൾ:
ബ്രഹ്മഞ്ജനന്നൃപൻതന്നുടെ ഹൃത്തിലേ-
ക്കല്മഷം വേരറാ,നങ്ങുതന്നെ.
എത്തിനാൾ യാതൊന്നില'സ്സുലഭാ'ഖ്യയാ-
ളദ്വൈതസാമ്രാജ്യ സിദ്ധിപോലെ ; 1080

പൂമകൾ യാതൊന്നിൽ പുഷ്കലപുണ്യയാം
ഭൂമിതൻ പുത്രിയായ് ജന്മംതേടി
മാലയിട്ടീടിനാൾ സ്വൈരണീസന്ത്രണേ-
ശീലനായ്ത്താൻ കണ്ട രാഘവനേ:-
അമ്മട്ടിലുള്ളോരു വൈദേഹരാജ്യത്തിൽ
ജന്മം ലഭിക്കയാൽ ധന്യയാം ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/56&oldid=166522" എന്ന താളിൽനിന്ന് ശേഖരിച്ചത്