പേർത്തുമബ്ഭാസ്വത്താം ശയ്യാഗാരത്തിലേ
വൈദ്യുതദീപങ്ങൾ കാണുമാറായ് .
ചേതസ്സിൽ തിങ്ങിടും വിക്രിയാവേദത്താൽ
സാധുവാക്കോതുവാൻ സാധിക്കാതെ 1110
അദ്ദീപമോരോന്നും കാട്ടി തന്നാകൃതം
മസ്തകാന്ദോളനംകൊണ്ട് മാത്രം.
150.അപ്പരിവർത്തനവൈഭവം കണ്ടുക-
ണ്ടത്ഭുതസ്തബ്ധമായ് തീർന്നപോലെ
ഏകാന്തമൗഖർയ്യശീലമാമ്മുറി
മൂകാതിമൂകതായചരിച്ചു .
151.മുന്നിലേച്ചിത്രത്തിൻ നേർപകർപ്പായ്ത്തീർന്ന
സുന്ദരിതൻ ശുദ്ധമാനസത്തിൽ
മന്ദഹാസോജ്ജ്വലവക്ത്രനായ് മിന്നിനാൻ
ധന്വിയാം ശ്രീരാമ,നാത്മാരാമൻ ! 1120
152.അപ്പുറം തന്നുടെ പർയ്യങ്കശയ്യയി-
ലപ്പുണ്യശാലിനി പോയ്ക്കിടന്നാൾ .
വാരുറ്റ ശൃങ്ഗാരഭാവത്തെത്താഴ്ത്തിനോ-
രാരസമൗലിയാം ശാന്തംപോലെ.
153.വിശ്രാന്തിപൂണ്ടാലും ഭൂതാവേശംവിട്ടു
വിജ്വരയായ്തീർന്ന വീണാവാണി !
പ്രീതിയിൽ നിന്നോട് മേളിപ്പാൻ തയ്യാറായ്.
നേദിഷ്ഠദേശത്തിൽ നിദ്ര നില്പൂ
ഇദ്ദിക്കിൽ സദ്വശയാകുമമ്മാതാവി-
ന്നർദ്ധരാത്രാഗമമാദ്യമല്ലോ 1130
താൾ:Pingala.djvu/58
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു