ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അൻപാർന്നോളദ്ദേവി നീണാളായ് വേർപെട്ട
നിൻബാല്യകാലത്തേദ്ധാത്രിയല്ലി ?
154.ജ്ഞാനമാം വിണ്ണാറ്റിലാറാടി മേവും നീ-
ന്നാനന്ദബാഷ്പത്തിൻ ശീകരത്തേ
ആശിസ്സുചൊല്ലിടും മന്ദാനിലാതിഥി-
ക്കാചമനീയമായ് നൽകിയാലും.
155.ജാലകമാർഗ്ഗമായ്ത്തിങ്കളിൻ വെൺകതിർ
ചാലവേ നിൻമെയ്യിൽ വീശിടട്ടേ:
ശക്തിയാലിരാവിൻ ദഗ്ദ്ധനാം കാമൻതൻ-
വിഗ്രഹം നീറിന ഭസ്മംപോലെ. 1140
156.സ്വാപത്തെപ്പൂണ്ടാലും : സോദരിക്കീസ്വാപ
മാപന്നബന്ധുവാം മൃത്യുവല്ലോ :
നീരന്ധ്രഭാസ്സെഴുമാഗാമിജന്മത്തി-
ന്നാരംഭം, നാളത്തേശ്ശയ്യോത്ഥാനം !
- XXXIV
157.മൈഥിലപത്തനമണ്ഡനമായുള്ള
സീതോപയന്താവിൻ ക്ഷേത്രത്തിങ്കൽ
നില്ക്കുന്നു പിറ്റേന്നു കാലത്തൊരോമലാൾ
വല്ക്കലവേഷ്ടിതവിഗ്രഹയായ്.
ഭൂതിതൻ ലേപത്താൽ കുന്ദേന്ദുച്ഛായയായ്,
ശ്വേതദ്വീപാധിപദേവതയായ് . 1150