ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മ്പായി സ്വഭാഷ നല്ലവണ്ണം അഭ്യസിക്കണമെന്നു പറയുന്നത്. സ്വഭാഷ നല്ലപോലെ അഭ്യസിച്ചശേഷം അന്യഭാഷ അഭ്യസിച്ചിട്ടുള്ള ഇംഗ്ലണ്ടുകാൎ, തങ്ങളുടെ ഭാഷയിൽ ഇല്ലാത്തതും ഉണ്ടാകേണ്ടതുമായി അന്യഭാഷകളിൽ കാണുന്ന വിശേഷഗ്രന്ഥങ്ങളെ തൎജ്ജിമചെയ്ത് "അറിവിന്റെ താക്കോൽ" എന്നു ഏവരും സംശയം കൂടാതെ പറയത്തക്കവണ്ണം, സ്വഭാഷയെ ഉന്നതിപ്രാപിപ്പിച്ചിരിക്കുന്നു. സ്വഭാഷയെ നന്നാക്കണമെന്നാഗ്രഹിക്കുന്ന സകലരും അവരുടെ ഈ പ്രവൃത്തിയെ ശ്ലാഘിച്ചു അതുപോലെ പ്രവൎത്തിക്കേണ്ടതാകുന്നു. ഒരു ഭാഷ, ആ ഭാഷസംസാരിക്കുന്ന സകലൎക്കും സമാവകാശമുള്ള സ്വത്തെന്നപോലെയാകുന്നു ഇരിക്കുന്നത്. അതുകൊണ്ടു തങ്ങളുടെ ഭാഷയെ നന്നാക്കേണ്ടത്, അന്യരാജ്യക്കാരല്ല തങ്ങൾതന്നെയാണെന്നുള്ള വിചാരം ആ ഭാഷ സംസാരിക്കുന്നവൎക്കെല്ലാവൎക്കും ഉണ്ടായിരിക്കേണ്ടതും ശക്തിക്കുതക്കവണ്ണം പ്രവൎത്തിക്കേണ്ടതും ആകുന്നു. ഭാഷക്കു ജനങ്ങളെന്നല്ല, ജനങ്ങൾക്കു ഭാഷയെന്നത്രെ വിചാരിക്കേണ്ടത്.

മേൽ പ്രസ്താവിച്ച സംഗതികളെക്കുറിച്ചു വേണ്ടുംവണ്ണം ചിന്തിക്കുന്നതായാൽ, ആദ്യമേതന്നെ നല്ലപോലെ അഭ്യസിക്കേണ്ടതു സ്വഭാഷയാണെന്നും ഇതരഭാഷയിലുള്ള പ്രയോജനകരങ്ങളായ ഗ്രന്ഥങ്ങളെ തൎജ്ജമചെയ്തു സ്വഭാഷയെ പോഷിപ്പിക്കേണ്ടതിനുള്ള ഭാരം അന്യഭാഷ അഭ്യസിക്കുന്ന ആളുകളെ സംബന്ധിച്ചിരിക്കയാൽ അവൎക്കു സ്വഭാഷാജ്ഞാനം അത്യധികം അത്യാവശ്യമെന്നും തെളിയുന്നതാകുന്നു.

സി. ഡി. ഡി.
































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/10&oldid=166534" എന്ന താളിൽനിന്ന് ശേഖരിച്ചത്