ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൮ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

നാം നിശ്വസിക്കു(Expire)മ്പോഴൊക്കെയും, അംഗാരാമ്ലബാഷ്പത്തെ വായുവിലേക്കു വിടുന്നു. ഇങ്ങിനെ മലിനമായിപ്പോകുന്ന വായുവിനെ ശുദ്ധീകരിപ്പാൻ നിവൃത്തിമാൎഗ്ഗമില്ലാഞ്ഞാൽ അത് ആകെ ദുഷിക്കുന്നതിനും ശുദ്ധാമ്ലവായുവില്ലാതെ നാം ശ്വാസം മുട്ടി മരിക്കുന്നതിനും ഇടവരും. ഇപ്രകാരം വായുവിൽനിന്ന് അംഗാരാമ്ലബാഷ്പത്തെ നീക്കം ചെയ്യുന്നതായ ഈ ശുദ്ധീകരണജോലിയെ നിൎവ്വഹിക്കുന്നത് സസ്യങ്ങളാണ്. എന്നാൽ സസ്യങ്ങളെ സംബന്ധിച്ചിടത്തോളം, ഇതൊരു വെറും ശുദ്ധീകരണജോലി മാത്രമല്ല. കാരണം തങ്ങളുടെ ജീവസന്ധാരണത്തിനുതന്നെ അംഗാരാമ്ലവായു അവയ്ക്കു അത്ര അത്യാവശ്യമാണു്. എന്നാൽ അംഗാരം( C) മാത്രമേ അവ അതിൽനിന്നും പരിഗ്രഹിക്കുന്നുള്ളുവെന്നതു നാം മുമ്പു കണ്ടുവല്ലോ.

അനന്തരം, അമ്ലവായുവിനെ (O) വായുവഴിയായി നമുക്കു അവ ദാനം ചെയ്യുന്നു. അതുകൊണ്ട് ചുരുക്കിപ്പറഞ്ഞാൽ, നാം സസ്യങ്ങളുടെ ഉപകാരത്തിനായി അവയ്ക്കു അംഗാരത്തേയും അവ നമുക്കായി നമുക്കുവേണ്ടുന്ന അമ്ലവായുവേയും, സകല ഭക്ഷണപദാൎത്ഥങ്ങളേയും ദാനം ചെയ്യുന്നു. ഇങ്ങിനെ സസ്യങ്ങളും പ്രാണികളും പരസ്പരം ആശ്രയിച്ചുനിൽക്കുന്നുവെന്നു തെളിയുന്നു. മൃഗങ്ങളേക്കൂടാതെ, സസ്യങ്ങൾക്കും, സസ്യങ്ങളെക്കൂടാതെ മൃഗങ്ങൾക്കും ജീവിക്കുക അസാദ്ധ്യമാണ്.

കരയ്ക്കും വെള്ളത്തിലുമായിട്ടാണ് ജീവജന്തുക്കളുടെ അധിവാസം. ജലജന്തുക്കളിൽ ചിലതു ശുദ്ധജലത്തിലും ചിലതു ലവണജലത്തിലും വസിക്കുന്നു. 'തവളകൾ' മുതലായ ചില ജീവികളെ ഒഴിച്ച്, ഒരേ ജന്തുവിനുതന്നെ കരയിലും വെള്ളത്തിലും ഒരുപോലെ അധിവാസം സാധിക്കുന്നില്ല. അപ്രകാരം തന്നെ, ശുദ്ധജലത്തിൽ കണ്ടുവരുന്ന മിക്കജന്തുക്കൾക്കും ആഴിയിലെ അധിവാസവും സാദ്ധ്യമല്ല. കരയിലുള്ള ജന്തുക്കളിൽ ഒരു ഭാഗത്തെ, ഉയൎന്ന പ്രദേശങ്ങളിലേ നാം കാണുന്നുന്നുള്ളൂ. മറ്റൊരു ഭാഗത്തെ താണ ഭൂമികളി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/113&oldid=166549" എന്ന താളിൽനിന്ന് ശേഖരിച്ചത്