ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧0 പ്രബന്ധമഞ്ജരി രണ്ടാംഭാഗം

മായിട്ടാണ് ഇപ്പോൾ നമ്മുടെ ഭൂഗോളത്തിൽ നാനാതരത്തിൽ അസംഖ്യം ജന്തുക്കളേ നാം കാണുന്നത്.ഇപ്രകാരം, മുമ്പു ജീവിച്ചിരുന്നവയും, ഇപ്പോൾ 'കലമറുതിവന്നു'പോയവയുമായ ജന്തുക്കളിൽ പലതും, തങ്ങളുടെ പിൻഗാമികളായി ഇക്കാലത്തു സന്തതികളെ ശേഷിപ്പിച്ചിട്ടില്ല.

ജീവനുള്ളവയിൽനിന്നല്ലാതെ ജീവികൾ ഉണ്ടാകയില്ല എന്ന വലിയ ന്യായവുംകൂടെ ഇവിടെ പറയാം. ഇതു പരിശോധനചെയ്തു (Experimentally) കണ്ടെറിഞ്ഞിരിക്കുന്നുവെന്നുള്ളതു ജീവശാസ്ത്രത്തിലുള്ള ഒരു തത്വമാണ്. അചേതനവസ്തുവിൽ നിന്നു ചൈതന്യവസ്തുവുണ്ടാകയെന്നതു അസാദ്ധ്യമാണ്. എങ്കിലും, ജനങ്ങളിൽ പരക്കേയുള്ള വിശ്വാസം അതു സാദ്ധ്യമാണെന്നാണ്. പുഴുക്കളെ ഉണ്ടാക്കുന്നത് അഴുകൂന്ന സാധനങ്ങളാണെന്ന് അവർ വിശ്വസിക്കുന്നു. ഇത് എത്രതന്നെ വിശ്വസിനീയമെന്നു തോന്നിപോലും, പരമാൎത്ഥം അങ്ങിനെയല്ല. എന്നാൽ, ഇവ ഉത്ഭവിക്കുന്നത് അഴുക്കുന്ന സാധനങളീൽനിന്നല്ലെന്നും, നേരേമറിച്ച്, അദൃശ്യമായ പല ചെറിയ മുട്ടകളിൽനിന്നാണെന്നും, ഈ മുട്ടകൾ അവിടെ ഇടുന്നത് അവിടെ വന്ന് അധിവസിക്കുന്ന പലതരം ഈച്ചകളാണെന്നുമുള്ള പരമാൎത്ഥം ഇക്കാലത്തു നമുക്കു മനസ്സിലാക്കാം.

ഈ സംഗതിയെക്കുറിച്ച് ഒരു കാലത്തു വളരെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അതിന്റെ ഫലമായി, പലരും പല പരീക്ഷകളും തുടരെത്തുടരെ കഴിക്കുന്നതിനിടയായി. അതുമൂലം മുമ്പുണ്ടായിരുന്ന അഭിപ്രായങ്ങളെല്ലാം അടിസ്ഥാനമറ്റവയെന്നു തെളിഞ്ഞു. അതിന്റെ ഫലമായി, നിൎജ്ജീവിയിൽനിന്നു ജീവി ഉണ്ടാകുന്നതല്ലെന്നുള്ള ജീവശാസ്ത്രതത്വം വെളിപ്പെട്ടു. ഇവയ്ക്കു രണ്ടിനും തമ്മിൽ അത്രക്കു വലിയ ഒരു പിളൎപ്പുണ്ടെന്നും നമുക്കു മനസ്സിലായി. ചൈത്യന്യവസ്തുക്കളിൽ നിന്നേ ചൈത്യന്യവ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/115&oldid=166551" എന്ന താളിൽനിന്ന് ശേഖരിച്ചത്