ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രം. അന്തരിക്ഷവായുവിന് നീരാവിയെ ഗ്രഹിക്കുന്നതിനുള്ള ശക്തി ഒരുവിധത്തിൽ ക്ഌപ്തമായിരിക്കുന്നതുപോലെ, നമ്മുടെ ഭാഷെക്കും അന്യഭാഷാസഹായത്തെ അവലംബിക്കുന്നതിനുള്ള ശക്തി ഒരുവിധത്തിൽ പരിമിതമാണെന്നു പറയേണ്ടിയിരിക്കുന്നു. അന്യഭാഷാസഹായത്തെ ഗ്രഹിക്കുന്നതിനുള്ള ശക്തിയെ കുറയ്ക്കുന്നതിനുള്ള കാരണങ്ങളൂം ദുൎന്നിവാരമായി പ്രവൎത്തിയ്ക്കുന്നുണ്ട്. ഇപ്പറഞ്ഞതിനെ ഒന്നുകൂടി വിശദമാക്കിക്കൊള്ളുന്നു. ഇംഗ്ലീഷിലുള്ള രസതന്ത്രത്തിന്റെ ഉൽകൃഷ്ടഭാഗങ്ങൾ, ഭൂഗൎഭശാസ്ത്രത്തിന്റെ അത്യുച്ചഭാഗങ്ങൾ, ഹെൎബൎട്ട് സ്പെൻസരുടെ സിന്തററിക് ഫിലാസഫി ഇവയൊക്കെയും വളരെ സ്പൃഹണീയങ്ങളാണെങ്കിലും, തൎജ്ജമചെയ്യപ്പെട്ടാൽ കേരളീയരുടെ ഇടയിൽ അവയ്ക്ക് എത്രമാത്രം ആദരവുണ്ടാകുമെന്ന് എനിക്കു നിശ്ചയമില്ല. എന്നുവേണ്ട, ഡിക്കൻസിന്റേയോ, താക്കറയുടേയോ ഒരു നോവലിനെ പരിഭാഷപ്പെടുത്തി, ഗവൎമ്മേണ്ടു സഹായങ്ങളെ ആവശ്യപ്പെടാതെ, കേവലം ജനങ്ങളിൽനിന്നു തന്റെ പരിശ്രമത്തിനു പ്രതിഫലത്തെ നേടിക്കൊള്ളാമെന്നു ധൈൎയ്യമുള്ള വിദ്വജ്ജനങ്ങൾ നമ്മുടെ എടയിൽ എത്രയുണ്ടെന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. ഇപ്പോഴും ഭാഷാവിഷയമായി ബുദ്ധിപൂൎവ്വകമായ അനേകം കാൎയ്യങ്ങളെ പ്രവൎത്തിക്കുന്നവരേക്കാൾ, കേവലം സ്കൂളുകൾക്കു മാത്രം ഉപയുക്തങ്ങളായ ചരിത്രമോ, ഭൂമിശാസ്ത്രമോ, കഥയോ, നോട്ടൊ എഴുതുന്നവർ ആദായവിഷയത്തിൽ ധന്യന്മാരാണെന്നുള്ളത്, അനേകം‌പേരുടെ കൂട്ടത്തിൽ എനിക്കും അനുഭവപ്പെട്ടിട്ടുള്ളതാണ്. നമ്മുടെ പൊതുജനങ്ങൾക്ക്, സാഹിത്യവിഷയമായൊ ശാസ്ത്രവിഷയമായൊ ഉള്ള ഗ്രന്ഥങ്ങളിൽ പരക്കെ ഒരഭിരുചി ജനിച്ചിട്ടുണ്ടെന്നു പറയുന്നതിന് ഒരു മാൎഗ്ഗവും കാണുന്നില്ല. ഗ്ലാഡ്സ്റ്റന്റെ ജീവചരിത്രമെഴുതിയ വകയ്ക്ക്, മിസ്റ്റർ ജാൺ മാൎളിക്ക്, ‘മാക്ക്മില്ലനും കമ്പനിയും’ സംഭാവനയായി കൊടുത്ത തുക 29000 പവൻ എ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/12&oldid=166556" എന്ന താളിൽനിന്ന് ശേഖരിച്ചത്