ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൮ പ്രബന്ധമഞ്ജരി

കുളത്തിന്റേയും കരയിൽ കൂട്ടി ഇടുകയാണ് ചെയ്യുന്നത്. ചാണകത്തിൽ ഉപയോഗമുള്ള സാധനങ്ങൾ മഴവെള്ളത്തിൽ ദ്രവച്ചു, തോട്ടിലും കുളത്തിലുമായി പോകുന്നതിന് ഇതിലധികം എളുപ്പമായിട്ടിനി എന്തൊരു മാൎഗ്ഗമാണുള്ളത്? ഈ തരക്കേടുകളെ ഇല്ലാതാക്കുന്നതിനു നമ്മുടെ കൃഷിക്കാർ കഴിയുന്നതും വേഗത്തിൽ ശ്രമിക്കേണ്ടതാണ്. ഇതിന് അവർ ചെയ്യേണ്ടത് (൧) ചാണകം കുഴിയിൽതന്നെ ഇടണം (൨) ചാണകകുഴി വൃക്ഷങ്ങളുടെ തണലിലോ മറ്റോ ആയിരിക്കണം. (൩) കുഴിയുടെ തറയും വശങ്ങളും കഴിയുമെങ്കിൽ ചെങ്കല്ലുകൊണ്ടു കെട്ടണം. അതില്ലെങ്കിൽ തറ നല്ല കളിമണ്ണുകൊണ്ടിടിച്ചുറപ്പിക്കണം. (൪) കുഴിയുടെ നാലുവശത്തും ഒരു ചെറിയ ചുവരുണ്ടായിരിക്കണം. ഇതു പുറമേഉള്ള വെള്ളം അതിനകത്തു പായാതിരിക്കാനാണ്. (൫) കുഴിക്ക് ഒരു ചെറിയ കൂരയുണ്ടായിരിക്കണം. (൬) കുഴിയിൽ ചാണകം ഇട്ടുതുടങ്ങുന്നതിനുമുമ്പെ നാലഞ്ചു ഇഞ്ചു പൊക്കത്തിൽ തറയിൽ ചാമ്പൽ വിരിക്കുകയോ കുറെ ഉണങ്ങിയ പായലോ കുഴകളോ ഇടുകയോ ചെയ്യേണ്ടതാണ്. ഇതു ചാണകത്തിൽനിന്നും കീഴ്പോട്ടു വടിയുന്ന വെള്ളത്തെ പിടിക്കുന്നതിനാണ്. (൭) ചാണകം ഇട്ടുതുടങ്ങിയതിന്റെ ശേഷവും കൂടക്കൂടെ വയ്ക്കോൽകറുമ്പും കരിയിലകളും കുഴകളുമിടുന്നതു നല്ലതാണ്. (൮) ആഴ്ചയിലൊരിക്കലെങ്കിലും ആളുകൾ കുഴിയിൽ ഇറങ്ങി ചാണകത്തെ ചവിട്ടി ഉറപ്പിക്കേണ്ടതാണ്. (൯) ചാണകം ഉണങ്ങിപോകുമ്പോൾ വെള്ളം നനക്കേണ്ടതുമാവശ്യമാണ്. ഇപ്രകാരം സൂക്ഷിച്ചുണ്ടകുന്ന ചാണകത്തെ വയലിൽ കൊണ്ടുപോയതിന്റെ ശേഷം കൂറ്റംകൂട്ടമായി അവിടെ ഇടുന്നതു ദോഷകരമായിട്ടുള്ളതാകുന്നു. വയലിൽ കൊണ്ടൂപോയാൽ ഉടൻതന്നെ അതിനെ വിതരുകയും അധികം താമസിക്കാതെ ഉഴുതു മിണ്ണിനടിയിലാക്കുകയും ചെയ്യണം. ചാണകത്തെ സൂക്ഷിക്കുന്നതിൽ നമ്മുടെ കൃഷിക്കാർ വളരെ തെറ്റുകൾ കാണി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/133&oldid=166571" എന്ന താളിൽനിന്ന് ശേഖരിച്ചത്