ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നമ്മുടെകൃഷിപരിഷ്കരണം ൧൩൫


പറയേണ്ടിയിരിക്കുന്നു. തിരുവിതാംകൂറിലെ കന്നുകാലിപ്രദൎശനങ്ങളിൽ സമ്മാനം കിട്ടുന്നതു പ്രായേണ അന്യദിക്കുകളിൽനിന്നും വിലയ്ക്കു വാങ്ങപ്പെട്ടിട്ടുള്ള ഉരുക്കൾക്കാകുന്നു. നമ്മുടെ ഗവൎണ്മെന്റ് ഈ ന്യൂനതയെ പരിഹരിക്കാനായി ഒരുമ്പെട്ടിരിക്കുന്നത് എത്രയും ആശ്വാസജനകം തന്നെ.

എന്നാൽ കുടിയാനവന്മാരും തങ്ങളുടെ കന്നുകാലികളെ നന്നാക്കുന്നതിൽ കുറെക്കൂടി ശ്രദ്ധിക്കാനുണ്ട്. പ്രജകൾക്ക് ആവശ്യങ്ങളായിരിക്കുന്ന സകല കാൎയ്യങ്ങളും ചെയ് വാൻ യാതൊരു ഗവൎമ്മേണ്ടിനും സാധിക്കുന്നതല്ല. ചില കാൎയ്യങ്ങളിൽ ഗവൎമ്മേണ്ടിനു ചെയ്യാവുന്നതു, വഴികാണിച്ചു തരികമാത്രമാകുന്നു. അതുകൊണ്ടു നമ്മുടെ കൎഷകന്മാർ കന്നുകാലിരക്ഷണത്തിൽ ചിലവ്യതിയാനങ്ങൾ ഉണ്ടാക്കേണ്ടതായ സമയം സമീപിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തിൽ ഈശ്വരകാരുണ്യത്താൽ പുല്ലു ധാരാളമായിട്ടുണ്ടാകും. സ്ഥലവും വേണ്ടിടത്തോളം ലഭിക്കും. ഒരു താലൂക്കിലെ ഗൃഹസ്ഥന്മാർ യോജിക്കുന്നതായാൽ ഒരു പൊതുസ്ഥലമുണ്ടാക്കി അവിടെ നല്ലകന്നുകാലികളെ ശേഖരിക്കുകയും സന്താനവൎദ്ധനയ്ക്കു വേണ്ടതായ പരിചരണങ്ങൾ ചെയ്കയും ചെയ് വാൻ യാതൊരുപ്രയാസവുമില്ല. പ്രാരംഭത്തിൽ പരദേശത്തുനിന്നു കന്നുകാലികളെ വിലക്കുവാങ്ങി കൊണ്ടുവരുന്നതുകൊണ്ടു വിരോധമില്ല. ഇപ്പോൾ ആറു 'വിത്തുകാള' കളെ ഗവൎമ്മേണ്ടുചിലവിന്മേൽ മൈസൂറിൽ നിന്നും കൊണ്ടുവന്നുനിറുത്തിയിരിക്കുന്നു. രണ്ടുമൂന്നുമാസം കഴിഞ്ഞാൽ അവ പശുക്കൾക്കു ചേൎക്കാനായി അനുവദിക്കുന്നതാണ്. എന്നാൽ നമ്മുടെ പ്രയത്നത്തിന്റെ പരമോദ്ദേശ്യം , നമ്മുടെ രാജ്യത്തിലുള്ള ആവശ്യങ്ങൾക്ക് ഇവിടെയുള്ള കന്നുകാലികളെ ഉപയോഗിക്കാൻ നിവൎത്തിയുണ്ടാക്കണമെന്നായിരിക്കണം. ലോകത്തിന്റെ ശൈശവാവസ്ഥയിൽപോലും, ഒരു സമുദായത്തിന്റെ ഐശ്വൎയ്യം കന്നുകാലികളുടെ ബലത്തെ ആ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/140&oldid=166579" എന്ന താളിൽനിന്ന് ശേഖരിച്ചത്