ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രീതി സ്വഭാഷാപരിഷ്കാരതല്പരന്മാരായ നമുക്ക് അനുകാരയോഗ്യമല്ലെന്നു മാത്രമേ ഞാൻ വ്യവഹരിക്കുന്നുള്ളു.

മേല്പറഞ്ഞ സംഗതികളിൽനിന്നു പൂൎവ്വകവിപ്രയോഗം ഇരുകക്ഷിക്കാരുടേയും വാദത്തെ പിൻ‌താങ്ങുന്നുണ്ടെന്നു കാണുന്നു. എന്നാൽ കീഴുനടപ്പുമാത്രം നോക്കുന്നവരുടെ ഇടയിൽ പരിഷ്കാരവൃദ്ധി അസാദ്ധ്യമാകകൊണ്ടു കാൎയ്യത്തിന്റെ ഗുണാഗുണംപോലെ നാം ഈ സംഗതി തീൎച്ചയാക്കേണ്ടതാകുന്നു. സംസ്കൃതപ്രത്യയങ്ങളെ ഉപയോഗിക്കുന്നതു ഭാഷയുടെ ഐകരൂപ്യത്തിനു ബാധകവും പ്രഥമഗണനീയന്മാരായ പൂൎവ്വകവികളുടെ രീതിക്കു വിരുദ്ധവുമാണെന്നു നാം കണ്ടുവല്ലൊ. ഇതുകൂടാതെ, ഈ സമ്പ്രദായം ഇതരഭാഷാവിലക്ഷണമാണെന്നുകൂടി പറയേണ്ടിയിരിക്കുന്നു. അന്യഭാഷകളിൽ നിന്നു പദങ്ങളെ സ്വീകരിക്കാത്തതായ വല്ല ഭാഷയും ഉണ്ടോ എന്നു സംശയമാണ്. സംസ്കൃതം, ഗ്രീക്കു മുതലായ മൂലഭാഷകളിൽ ഈ സമ്പ്രദായം വളരെ കുറവും മലയാളം, ഇംഗ്ലീഷ് മുതലായ മിശ്രഭാഷകളിൽ അതു ധാരാളവുമാണെന്ന ഭേദം മാത്രമേയുള്ളു. എന്നാൽ അങ്ങിനെ പദസ്വീകാരം ചെയ്യുന്നതോടുകൂടി ആ ഭാഷയിലെ പ്രത്യയങ്ങളെയും കൈക്കൊള്ളുന്ന സമ്പ്രദായം, എന്റെ അറിവിൽ പെട്ടേടത്തോളം, മലയാളത്തിലൊഴികെ മറെറാരുഭാഷയിലും ഇല്ല. സംസ്കൃതശബ്ദങ്ങളുടെ സഹായം കൂടാതെ ഭാഷാകവിതയുണ്ടാക്കുവാനും ഭാഷയ്ക്ക് അഭിവൃദ്ധിയുണ്ടാകുവാനും മിക്കവാറും അസാദ്ധ്യമാണെന്ന് എനിക്കും പൂൎണ്ണസമ്മതമാകുന്നു. ഇംഗ്ലീഷിനു ലാററീൻഭാഷയുടെ സഹായവും ഇതുപോലെതന്നെയാണ്. എന്നാൽ നാം സംസ്കൃതപ്രത്യയങ്ങളെ സ്വീകരിക്കുന്നതുപോലെ ഇംഗ്ലീഷുകാർ ലാററിൻ പ്രത്യയങ്ങളെ ഒരിക്കലും കൈക്കൊള്ളുന്നില്ല. നമ്മുടെ സമ്പ്രദായത്തിന്റെ ഫലം, സംസ്കൃതജ്ഞാനമില്ലാത്ത മലയാളികൾക്കും, മലയാളം അറിഞ്ഞുകൂടാത്ത സംസ്കൃതജ്ഞന്മാൎക്കും മനസ്സിലാകാത്ത ഒരുതരം കവിതയാണെന്നു നമുക്കു നിത്യാനുഭവമാണല്ലൊ. ഇതു നിലനിൎത്തുവാൻ യോഗ്യമാണോ എന്നു മാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/22&oldid=166624" എന്ന താളിൽനിന്ന് ശേഖരിച്ചത്