ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ല്ലായ്കയാൽ ഇന്ന ഗ്രന്ഥത്തിന്ന് ഇന്ന ഗുണങ്ങളോ ദോഷങ്ങളോ ഉണ്ടെന്നോ, ഉത്തമകാവ്യങ്ങൾക്കുവേണ്ട ലക്ഷണങ്ങൾ ഇന്നിന്നവയാണെന്നോ, കാവ്യദോഷങ്ങൾ ഇന്നിന്നവ എന്നോ ക്ലിപതമായി അറിഞ്ഞിട്ടുള്ളവർ ചുരുക്കം. ‘കാവ്യം’ എന്ന വാക്കിന്റെ അൎത്ഥം‌പോലും ശരിയായി മനസ്സിലാക്കീട്ടുള്ളവർ നമ്മുടെ നാട്ടിൽ അധികമുണ്ടെന്നു തോന്നുന്നില്ല.

‘കാവ്യം’ എന്നുവെച്ചാൽ എന്താണ് എന്ന് ആരോടെങ്കിലും ചോദിച്ചുനോക്കിയാൽ മിക്ക ആളുകളും ‘ശ്രീരാമോദന്തം’ ‘കൃഷ്ണവിലാസം' ഇതൊക്കെയാണ് എന്നാണ് പറയുക. മററുചിലൎ, 'കാവ്യം എന്നുവെച്ചാൽ ഗീൎവ്വാണഭാഷയിൽ പുരാണകഥകളെ ശ്ലോകരൂപേണ വൎണ്ണിക്കുന്ന ഗ്രന്ഥങ്ങളാകുന്നു' എന്നു പറഞ്ഞേക്കാം. എന്നാൽ ശരിയായ അഭിപ്രായക്കാർ പത്തിലൊന്നുപോലും ഇല്ലെന്നു നിശ്ചയംതന്നെ. നമ്മുടെ കൂട്ടരിൽ മിക്കവരും 'അദ്ധ്യാത്മരാമായണം' കിളിപ്പാട്ട് ഒരു കാവ്യമാണെന്നു പറയുമോ? ഇല്ല. 'ഇന്ദുലേഖ' ഒരു കാവ്യമാണെന്നു പറയുമോ? നിശ്ചയമായും ഇല്ല. 'വാക്യം രസാത്മകം കാവ്യം' എന്നു ധരിച്ചിട്ടുള്ളവർ വളരെ വളരെ ചുരുക്കം. പദ്യമാകട്ടെ, ഗദ്യമാകട്ടെ, സംസ്കൃതഭാഷയിലാകട്ടെ, വേറെയൊന്നിലാകട്ടെ, കഥാ പ്രാചീനമാകട്ടെ, നവീനമാകട്ടെ, എഴുതിയത് കടലാസ്സിലാകട്ടെ, ഓലയിലാകട്ടെ, ശൃംഗാരാദിരസങ്ങൾ അടങ്ങിയ ഏതു സാഹിത്യപ്രബന്ധവും 'കാവ്യ'മാകുന്നു. നാടകമാകട്ടെ, ആഖ്യായികയാകട്ടെ, കിളിപ്പാട്ടാകട്ടെ, മണിപ്രവാളമാകട്ടെ, പാനയാകട്ടെ, തുള്ളലാകട്ടെ, എന്നുവേണ്ട, എല്ലാവക പ്രബന്ധങ്ങളും (ശൃംഗാരം മുതലായ രസങ്ങൾ അടങ്ങിയവയായിരുന്നാൽ) കാവ്യങ്ങളാകുന്നു. കേവലം രസശൂന്യങ്ങളായ കൊഴുവിറക്കംപണയാധാരം, ഹൈക്കോടതിവിധി, 'എഴുത്തുകിട്ടിവസ്തുത വായിച്ചുമനസ്സിലാക്കി' എന്നു തുടങ്ങിയ സന്ദേശപത്രങ്ങൾ, ഇവയെല്ലാം പ്രബന്ധ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/30&oldid=166633" എന്ന താളിൽനിന്ന് ശേഖരിച്ചത്