ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങളാണെങ്കിലും കാവ്യങ്ങളാകുന്നതല്ല എന്നു പറയേണ്ടതല്ലല്ലൊ. എന്നാൽ ഉത്തമാനുരാഗപാത്രങ്ങളായിരിക്കുന്ന പ്രണയിനിമാൎക്കു ചിലപ്പോൾ അയക്കുന്ന ശൃംഗാരപരിപൂൎണ്ണലേഖനങ്ങളെ മേല്പറഞ്ഞതിൽനിന്ന് ഒഴിവാക്കാതെ കഴികയില്ല.

മേൽ കാണിച്ചപ്രകാരം നമ്മുടെ ഇടയിൽ സാഹിത്യവിവേചനവിഷയമായ അറിവും, ആ അറിവു സമ്പാദിക്കുന്നതിനുള്ള മാൎഗ്ഗങ്ങളും ഇല്ലായ്കകൊണ്ടു, മലയാളഭാഷ വലിയ കഷ്ടദശയിലായിരിക്കുന്നു. ഉത്തമകാവ്യങ്ങളെ വായിച്ചുരസിപ്പാനുള്ള ശക്തി മുഴുവനും മനുഷ്യനു പ്രകൃതിസിദ്ധമായിട്ടുള്ളതല്ല. പഞ്ചസാരയുടെ മാധുൎയ്യവും പനിനീൎപുഷ്പത്തിന്റെ സൌരഭ്യവും അനുഭവിച്ചു രസിപ്പാൻ അക്ഷരജ്ഞാനം പോലും ഇല്ലാത്തവനും കഴിയുന്നതാണെങ്കിലും, 'ഇന്ദുലേഖ' വായിച്ച് അതിലുള്ള രസങ്ങളെ പൂൎണ്ണമായി അനുഭവിക്കേണ്ടതിന്ന് ചുരുങ്ങിയ പഠിപ്പുകാരെക്കൊണ്ടു മതിയാകുന്നതല്ലെന്നു വിദ്വാന്മാൎക്കറിയാം. അതുകൊണ്ടു, സാഹിത്യവിവേചനഗ്രന്ഥങ്ങൾ മലയാളത്തിൽ ഇല്ലാതിരിക്കെ, വിവേചനശക്തി മലയാളികൾക്ക് കുറെ കുറവായി കാണുന്നതിൽ ആശ്ചൎയ്യപ്പെടുവാനില്ല. അച്ചടിച്ചുവരുന്ന പുസ്തകങ്ങൾക്കെല്ലാം (നല്ലതാകട്ടെ ചീത്തയാകട്ടെ) ഒരുപോലെ പ്രചാരം ഉണ്ടായിക്കാണുന്നു. എന്നുതന്നെയല്ല, കഷ്ടിച്ചു പുസ്തകത്തിന്റെ പേർ വായിപ്പാൻ കഴിയുന്ന കൎപ്പൂരയ്യന്മാരെല്ലാവരും ചാടിപ്പുറപ്പെട്ടു, 'പുസ്തകം വളരെ സരളവും ലരളവും മദ്ദളവും ചെണ്ടയും ആകുന്നു' എന്നും മററും പറവാൻ മടിക്കുന്നതും ഇല്ല. 'ഇന്ദുലേഖ'യും സ്ത്രീയാണ്, 'മീനാക്ഷി'യും സ്ത്രീയാണ്, പിന്നെ എന്താണ് തമ്മിൽ വ്യത്യാസം എന്നാണ് ആളുകൾ പറയുക. മലയാളികളായ വായനക്കാൎക്കു ഗ്രന്ഥങ്ങളുടെ ഗുണദോഷം ചിന്തിപ്പാനുള്ള ശക്തി 'ജലദോഷം പിടിച്ച മൂക്കുപോലെ' ആയിട്ടാണ് കാണുന്നത്. ഇതുകൊണ്ടാണ് മലയാളഭാഷയുടെ അഭിവൃദ്ധി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/31&oldid=166634" എന്ന താളിൽനിന്ന് ശേഖരിച്ചത്