ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗുണാദോഷനിരൂപണം ൩൫

 ---------------------------------------------------------------------------------------

തായി കൂടി തോന്നിപ്പോകുന്നു. എന്നാൽ 'വേള' എന്നതി നു മുമ്പ്, 'ഉത്തമയായ എന്നും, അതുപോലെതന്നെ അടു ത്തും ഉത്തമരാമായണം കിളിപ്പാട്ടിൽ രണ്ടാം വിഭാഗത്തിൽ കാണുന്നു. അതു രണ്ടുവിധത്തിൽ എഴുതുന്നതും തെറ്റല്ലെ ന്നു മൊത്തത്തിൽ സമ്മതിക്കേണ്ടിവരുമെന്നു തോന്നുന്നു.

                     സി. എൻ. എ. രാമയ്യശാസ്ത്രി എം. എ.
                                  ----ഃഃ----
                       ഗുണദോഷനിരൂപണം
        (ഭാഷാസാഹിത്യവിഷയങ്ങളെ സംബന്ധിച്ചുള്ളത്)
                                 -----ഃഃഃ-----

ഗുണദോഷനിരൂപണം എന്ന സംസ്കൃതസമാസപദ ത്തിന് ഏകദേശം തുല്യമായ ഇംഗ്ലീഷുവാക്കു ' ക്രിട്ടിസിസം' എന്നാണല്ലൊ. എന്നാൽ ഈ വാക്കിനു ദോഷപ്രഖ്യാപ നം എന്ന് അർത്ഥമില്ല; സംഗീതം, സാഹിത്യം, ചിത്രമെവു ത്ത് എന്നീ വിദ്യകളുടെ ഗുണങ്ങൾ ഇന്നിന്നവയെന്നു വി വരിക്കുകയും, അവ പ്രത്യേകം ഓരോ കൃതികളിൽ എത്ര ത്തോളമുണ്ടെന്നു കണ്ടുപിടിച്ചു പരോപകാരത്തിനും അതാ തു സൽകൃതിയുടേയും അതു സംബന്ധിച്ച ശാസ്ത്രത്തിന്റെ യും അഭിവൃദ്ധിക്കും അവയെക്കുറിച്ചു പ്രതിപാദിക്കുകയും ആകുന്നു, "ക്രിട്ടിസിസം" എന്ന ശാസ്ത്രത്തിന്റെ പ്രവൃത്തി. മുമ്പത്തെ രണ്ടു പദങ്ങൾക്കും ശരിയായ മലയാളപദം ഉ ണ്ടെന്നു തോന്നുന്നില്ല; പക്ഷെ, ആ പദാർത്ഥങ്ങൾക്ക് അനു സരിച്ചു നമ്മുടെ എടയിൽ സാധാരണയായി നടത്തിവരു ന്ന ക്രിയ, ഛിദ്രപ്രെഷണമായുള്ള ദോഷാരോപണമാണെ ന്നു നമുക്കു സമ്മിക്കാതെ തരമില്ല.

ഗുണങ്ങളെമാത്രം കുറിച്ചു സ്ത്രോത്രം ചെയ്യുന്നതുകൊ ണ്ടോ, ദോഷങ്ങളെ തന്നെ ലക്ഷ്യങ്ങളാക്കി വിലപിക്കുന്നതു കൊണ്ടോ ഒരു ഫലവുമില്ല, എന്നുതന്നെയല്ല, ദോഷങ്ങൾ നേരിടുകയും ചെയ്യും. ഗുണദോഷങ്ങളെ വേർതിരിച്ച് അനു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/40&oldid=166644" എന്ന താളിൽനിന്ന് ശേഖരിച്ചത്