ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗുണദോഷനിരൂപണം ൩൯

---------------------------------------------------------------------------------------

ഇതിനെ ഒരിക്കലും തള്ളിക്കളഞ്ഞുകൂട. കലാവിദ്യകളേയും ഗുണദോഷനിരൂപണത്തേയും സംബന്ധിച്ചുള്ള പ്രമാണങ്ങളെ പ്പറ്റി പര്യാലോചിക്കുകയും, അവയെ അനുസരിച്ചു പ്രവൎത്തി ക്കുകയും ചെയ്യുന്ന ഒരാൾക്ക് ബുദ്ധിശക്തിയെ ആകർഷിച്ച് അതിന് അതിശയമായ ശക്തിയെ ഉണ്ടാക്കുന്ന തർക്ക ശാസ്ത്രത്തിന്റെ പല ഭാഗങ്ങൾ അഭ്യസിക്കുവാനും, കേവലങ്ങ ളായ വിഷയങ്ങളെ ഗ്രഹിക്കുവാനും നിഷ്പ്രപയാസം കഴിയുന്നതാകുന്നു. ഇതെത്രയോ വിശേഷമായ ഒരു വിദ്യാഭ്യാസമാണ് !

       ഓരോ കലാവിദ്യകളുടെ പ്രമാണങ്ങളായി നല്ല പോലെ പരിചയിക്കുന്ന ആൾക്ക്, അതാതിൽ നിന്നുണ്ടാകുന്ന സന്തോഷം എരട്ടിക്കുന്നതാകുന്നു.  ആ പരിചയം ഇല്ലാത്തവർക്ക്  അതാതിന്റെ  പുതുമ പോകുന്നതോടുകൂടി, അവയിലുള്ള രുചി ക്രമേണ കുറഞ്ഞ് ഒടുവിൽ നിശ്ശേഷം ഇല്ലാതാകുന്നു.  ഗ്രന്ഥപരിശോധന ചെയ്യുന്നവർക്ക് ഈ പ്രമാണങ്ങളായി നല്ല പരിചയം വേണമെന്നു കാണിച്ചുവല്ലൊ.  അതു ഹേതുവായിട്ട്, അവനവന്റെ വിവേകത്തേയും, ഭാവനയേയും പ്രസരിപ്പിച്ച് ശരിയായവിധം പുസ്തകങ്ങളെ പരീക്ഷണം ചെയ്യുന്നവർക്ക്, സാഹിത്യത്തിലുള്ള രസം അവരുടെ ജീവാവസാനംവരെ നിലനിൽക്കുന്നതാകുന്നു.

മനുഷ്യക്കു സാഹിത്യത്തിലും മറ്റു കലാവിദ്യകളിലും സ്ഥിര മായും സത്യമായും അഭിരുചി ഉണ്ടായിരുന്നാല്, അവരെ ദുർമ്മാർഗ്ഗ ങ്ങളില് പ്രവേശിപ്പിക്കാതെ സന്മാർഗ്ഗങ്ങളിൽ കൂടിത്തന്നെ നയിപ്പിക്കുന്നതിന് അതു നല്ലൊരു മാർഗ്ഗദർശിയായിരിക്കുമല്ലൊ. അതിനാൽ നിരൂപണവിദ്യ,, മനുഷ്യരിൽ അസുയാമദമാത്സര്യങ്ങളെ അകറ്റി മനസ്സിനു സംസ്കാരവും പ്രകൃതിക്കു മാധുര്യവും ജനിപ്പിച്ച് അവരിൽ അന്യോന്യം സമഭാവനയും സ്നേഹവും രഞ്ജിപ്പും ഉണ്ടാകുമെന്നു പറയുന്നതിൽ ഒരു അതിശയോക്തിയുമില്ല. ഇതിലധികം ഉത്തമമാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/44&oldid=166648" എന്ന താളിൽനിന്ന് ശേഖരിച്ചത്