ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹിന്ദുക്കളുടെ പ്രമാണഗ്രന്ഥങ്ങൾ ൪൩


സ്ത്രവും, ധർമ്മശാസ്ത്രവും, ന്യായശാസ്ത്രവും, പുരാണവും കൂടി യാൽ പതിനാലു വിദ്യകങ്ങളായി. ഈ ഗ്രന്ഥങ്ങളാൽ നിർണ്ണയിക്കപ്പെടുന്നതു ധർമ്മവും ബ്രഹ്മവും ആകുന്നു. ജഗന്നി യന്താവായ ഈശ്വരൻ ബ്രഹ്മവും ജഗത്തിനെ യഥാസ്ഥിതി നടത്തിക്കൊണ്ടുപോകുന്നതു ധർമ്മവും ആണ്.

      ഈശ്വരപ്രസാദം നമ്മിൽ ഉണ്ടാവാൻ ചെയ്യുന്ന കൎമ്മം ആകുന്നു യാഗം. ജപം, ഹോമം, തപസ്സു, ദാനം, സേവ, ഭജനം, കീർത്തനം, പരായണം മുതലായി ഈശ്വരപ്രീതിക്കു വേണ്ടി ചെയ്യുന്ന കർമ്മങ്ങളെല്ലാം യാഗമാണ്.  യാഗത്തിങ്കൽ നമുക്കു ഏറ്റവും ഇഷ്ടമായ വസ്തുവിനെ ഈശ്വരപ്രീതിക്കു വേണ്ടി സമർപ്പിക്കുന്നതു യാഗം. യാഗത്തിൽ  പ്രേഷ്ഠവസ്തു വിനെ ഈശ്വരന്നുവേണ്ടി ത്യാഗംചെയ്കയാൽ  യാഗവും ത്യാഗവും ഒന്നുതന്നെ. ഒരിക്കൽ (ഏകഭുക്തം), ഉപവാസം, വ്രതം, മുതലായ കർമ്മങ്ങളിൽ ഇഷ്ടമായ ഭോജനം, സുഖാനുഭോഗം, വിനോദം മുതലായവയെ ഈശ്വര പ്രീത്യർത്ഥം ത്യജിക്കുന്നു.  കഷ്ടത്തിൽ അകപ്പെട്ടുവലയുന്ന മനുഷ്യരേയോ ജീവികളേയോ മറ്റോ ഉദ്ധരിപ്പാൻ  താന്താന്റെ സുഖത്തേയും, സൌഖ്യത്തേയും, സൌകര്യത്തേയും  ത്യജിക്കുന്നതുതന്നെ യാഗം അതവാ ത്യാഗം.  ഇതാകുന്നു  വൈദികമതത്തിന്റെ മുഖ്യമായ തത്വം.
      ഈശ്വരന്നു സംഖ്യാതീതമായ  ഗുണങ്ങളും അവർണ്ണനീയമായ മഹിമയും ഉണ്ടെന്നു വേദങ്ങളിൽ വർണ്ണിച്ചിരിക്കുന്നു.  കരുണാ നിധിയായ ദേവൻ  ലോകങ്ങളെ സൃഷ്ടിച്ചു നടത്തി അവന വന്റെ കർമ്മത്തിന്നു  തക്കതായ ഫലം കൊടുത്തു  രക്ഷിക്കുന്നു.  നമ്മുടെ പ്രാർത്ഥനകൂടാതേതന്നെ നമുക്കു ഇഷ്ടമുള്ള സാധന ങ്ങളെ തരുന്നു. നാം  ഇഷ്ടപ്പെടുന്ന വസ്തു നമ്മുടെ ക്ഷേമത്തി ന്നല്ലെങ്കിൽ, നാം എത്ര പ്രാർത്ഥിച്ചാലും തരികയില്ല.
     ഈശ്വരന്റെ ഗുണങ്ങളേയും മഹിമയേയും വർണ്ണിക്കുന്ന വേദഭാഗത്തിന്നു ജ്ഞാനകാണ്ഡമെന്നും, ഈശ്വരപ്രീതി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/48&oldid=166652" എന്ന താളിൽനിന്ന് ശേഖരിച്ചത്