ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൭
ഹിന്ദുക്കളുടെ പ്രമാണഗ്രന്ഥങ്ങൾ


കും! വ്യവഹാരങ്ങൾ തീർപ്പാനും, കുറ്റക്കാരെ ശിക്ഷിപ്പാനും കോടതികൾ വേണമൊ? തടവുകാരെ പാർപ്പിപ്പാൻ ജെയിൽ വേണമോ? നഗരരക്ഷക്കു പോലീസ്സുകൾ വേണമോ? ശത്രുക്കളുടെ ആക്രമണത്തെ അകറ്റിക്കളവാൻ വൻപട വേണമോ?

 ഈ കാണുന്ന ജഗത്തെല്ലാം ഒന്നാകുന്നുവെന്നും, അതിലെ വൈചിത്ര്യത്തിന്നു കാരണം അന്തരത്തിലെ അവിദ്യയെന്നും അറിഞ്ഞാൽ ഭേദജ്ഞാനം നശിച്ചുപോകും. ബാഹ്യവും അന്തരവും ഒന്നാണെന്ന് അറിയുന്നതുതന്നെ ഐക്യം.

 ഈ വേദാന്തത്താൽ പ്രമാണഗ്രന്ഥങ്ങളെയെല്ലാം ഈശ്വര പരമായി വ്യാഖ്യാനിച്ചു ഏകവാക്യാർത്ഥത നിർ‌ണ്ണയിക്കാം.

 പ്രകൃതം അനുസരിക്കട്ടെ. പതിനാലുവിദ്യകളിൽ പറഞ്ഞ മീമാംസ, ധർമ്മമീമാംസക്കും ബ്രാഹ്മമീമാംസക്കും ഉപലക്ഷണമായിരി ക്കുന്നു.

 ഒരുവൻപറയുന്ന അഭിപ്രായം അവന്റെ വാദമാണ്. ഈ വാദം ശരിയോ അല്ലയോ, ബലമുള്ളതോ അല്ലാത്തതോ എന്നു തീൎച്ച പ്പെടുത്തുന്നതു ന്യായശാസ്ത്രം. ഇതു മറ്റെല്ലാ ശാസ്ത്ര ങ്ങളുടേയും മുരടാകുന്നു.

 ലോകസൃഷ്ടി, രാജാക്കന്മാരുടെചരിത്രം, വർണ്ണാശ്രമങ്ങളുടെ ധർമ്മങ്ങൾ മുതലായ സംഗതികൾ പുരാണത്തിൽ പറഞ്ഞി രിക്കുന്നു. പതിനെട്ടു മഹാപുരാണങ്ങളും പതിനെട്ട് ഉപ പൂരാണങ്ങളും ഉണ്ട്. ഇവതമ്മിൽ വിരോധമുള്ളതായിരിക്കണം. എന്നാൽ ഈ വിരോധങ്ങൾ അധികാരിഭേദത്താൽ ഉണ്ടായവതന്നെ.

 ഈശ്വരൻ ധർമ്മസംരക്ഷണാർത്ഥം നാനാരൂപങ്ങൾ ധരിച്ചു അതാതുകാലങ്ങളിൽ മനുഷ്യർക്കു പ്രത്യക്ഷനായിവരും. ഇതാകുന്നു അവതാരം. അത്യുന്നതമായ ഈശ്വരപദവിയെ വിട്ടു നികൃഷ്ടമായ മൎത്ത്യരൂപത്തെ ധരിച്ചുകൊണ്ട് ഈശ്വരൻ കീഴിറങ്ങുന്നത് അവതാരം ആകുന്നു. അവതാരങ്ങൾ കാലദേശാനുരൂപമായി ഉണ്ടായതുകൊണ്ട്, ഓരോ അവതാരങ്ങളെ ഭജിക്കുന്നതിനാൽ ഉണ്ടാകുന്ന ഫലങ്ങളും ഭേദിച്ചി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/52&oldid=216819" എന്ന താളിൽനിന്ന് ശേഖരിച്ചത്