ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ചീനരാജ്യവും അവിടത്തെ ജനങ്ങളും
൫൧



നക്കു കാരണമാകുന്നുണ്ടെങ്കിലും, ചെറിയ പാദങ്ങൾ സ്ത്രീകൾക്ക് ഏറ്റവും വലിയ ഭംഗിയാണെന്നു ചീനർ വിചാരിച്ചുവരുന്നതിനാൽ, ചിലപ്പോൾ ഒരു പെൺകുട്ടിയുടെ ഒന്നോ രണ്ടോ കാൽവിരലുകൾപോയാലും അതു സാരമില്ലെന്നാണ് അവരുടെ പക്ഷം. പതിവിൽ ചെറിയ പാദങ്ങളുള്ള ഒരു ബാലികയെ കണ്ടാൽ 'അവളുടെ അമ്മ എത്രയോ നല്ലവളായിരിക്കണം' എന്നു കാഴ്ചക്കാർ പറഞ്ഞു വിസ്മയിക്കുമത്രെ. ഭംഗിയായി മുടി കെട്ടിവെക്കുന്നതിൽ ചീനസ്ത്രീകൾക്കു വളരെ ഭ്രമമുണ്ട്. തലയും മുടിയും മറ്റൊന്നിന്മേലും തൊടാതിരിപ്പാൻ മുളകൊണ്ട് ഒരുമാതിരി തലയിണ ഉണ്ടാക്കി കഴുത്തിൽ വെച്ചുകെട്ടി നടക്കുമത്രെ. അവസ്ഥയുള്ള ചീനസ്ത്രീകൾ ഇതുകൂടാതെ തങ്ങളുടെ മുഖത്തു വെള്ളയോ ചുവപ്പോ ചായംതേക്കാറുണ്ട്. സ്വൎണ്ണനിറം വരുത്തേണമെന്നു കരുതി, ഇന്ത്യയിലെ ചില ജാതി സ്ത്രീകൾ ദേഹത്തിൽ മഞ്ഞൾ പൂശി മഞ്ഞപ്പിത്തം പിടിച്ചവരെപ്പോലെ കാണപ്പെടുന്നുണ്ടല്ലൊ. ചീനയിലെ ചായപ്രയോഗമാണ് അതിലും ഭേദം.
ചീനർ ഉണ്ണുന്നത് ഒരു അസാധാരണ സമ്പ്രദായത്തിലാണ്. ചോറ് ഒരു പാത്രത്തിലിട്ട് ഒരു കൈകൊണ്ട് അതിനെ താടിയുടെ കീഴെ പിടിക്കയും, മറ്റെ കയ്യിലുള്ള രണ്ടു കോലുകൾകൊണ്ടു ചോറു തട്ടി വായിലാക്കുകയും ചെയ്യുന്നു. തേയിലയോ തിളപ്പിച്ചാറിയ വെള്ളമോ അല്ലാതെ പച്ചവെള്ളം അവർ കുടിക്കയില്ല. അസാധാരണയായി കോഴി, താറാവു, പന്നി ഇവയുടേയും, ചിലപ്പോൾ പൂച്ച, പട്ടി, തവള ഇവയുടേയും മാംസം ഭക്ഷിക്കുന്നു. മത്സ്യം ധാരാളമായുപയോഗിക്കും. വെട്ടുക്കിളികളേയും, പുല്ലിച്ചാടികളേയും ചില പ്രദേശങ്ങളിൽ ചുട്ടുതിന്നാറുണ്ട്. പശുവിൻപാൽ കുടിക്കുന്നതു ദുൎല്ലഭം. എന്നാൽ ഏറ്റവും വിശേഷമായ ഭക്ഷണം എന്ന് അവർ വെച്ചിരിക്കുന്നത് ഒരു































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/56&oldid=166661" എന്ന താളിൽനിന്ന് ശേഖരിച്ചത്