ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨ പ്രബദ്ധമഞ്ജരി രണ്ടാം ഭാഗം

 ---------------------------------------------------------------------------------
  മാതിരി മീവൽപക്ഷിയുടെ കൂടുകൾകൊണ്ട് ഉണ്ടാകുന്ന 'സു
പ്പാ' കുന്നു. ഓരോ കൂടിന് ഏകദേശം അതിന്റെ തൂക്കത്തോളം 
വിലകൊടുക്കണം. കറുപ്പുതീനും കറപ്പുപുകവലിയും വളരെ സാ
ധാരണമാകുന്നു.
       ലാന്തർ വിളക്കുകൾ ഉണ്ടാക്കുന്നതിൽ ചീനക്കു വള
രെ സാമർത്ഥ്യം ഉണ്ട്. അവ കടലാസ്, പട്ട്, ചില്ല്, കൊ
മ്പ് മുതലായവകൊണ്ട് അനേകവിധത്തിൽ ഉണ്ടാക്കപ്പെ
ടുന്നു. അവയ്ക്ക് ഒരണമുതൽ ൬00 ഉറുപ്പികവരെ വിലയുണ്ട്.
        ചീനയിലെ ദക്ഷിണനഗരങ്ങളിലെ തെരുവുകൾ 
സാധാരണയായി വീതി കുറഞ്ഞതും, ഇഷ്ടികയോ കല്ലോ പ
തിച്ചിട്ടുള്ളതും ആകുന്നു.  ചില തെരുവുകളുടെ നടുവിൽ ഒ
രാൾ നിന്നു കൈരണ്ടും നിവർത്തിയാൽ ഇരുവശവും ഉള്ള
കെട്ടിടങ്ങളെ ഏകദേശം തൊടാം.  വണ്ടികൾ ദുർച്ഛഭമാക
യാൽ വിസ്താരമുള്ള തെരുവുകൾക്ക് ആവസ്യമില്ല. വീഥി
കളുടെ ഇടുക്കം നിമിത്തം വെയിൽ അവയിൽ അധികമാ
യി കൊള്ളുകയില്ല.  എങ്കിലും വടക്കൻ പ്രദേശങ്ങളിലു
ള്ള തെരുവുകൾ വിസ്താരമുള്ളതും, കൽത്തളമിടപ്പെടാത്തതും
ആകുന്നു.
       വിവാഹാചാരങ്ങൾ  പലസംഗതികളിലും ഇന്ത്യയി
ലെപ്പോലെതന്നെ ആകുന്നു.  ൨0 വയസ്സുകഴിയുന്നതിനുമു
മ്പിൽ വിവാഹംചെയ്യാത്ത പുരുഷന്മാർ ചുരുക്കം.  സ്ത്രീയു
ടേയും പുരുഷന്റേയും ജാതകങ്ങൾ യോജിക്കുന്നുണ്ടോ എ
ന്നു നോക്കും.  വിവാഹം നിശ്ചയിച്ചിട്ടു മൂന്നുദിവസത്തിന
കം, ഇരുഭാഗക്കാരുടേയും വീട്ടിൽ വിലപിടിച്ച എന്തെങ്കി
ലും സാമാനം ഉടയുകയോ, കളവുപോകുകയോ ചെയ്താൽ അ
തു ദുശ്ശകനമായി വിചാരിക്കപ്പെടുകയും ആ വിവാഹനി
ശ്ചയം ഉടനെ ദുർബ്ബലപ്പെടുത്തുകയും ചെയ്യും.  വിവാഹക
ർമ്മത്തിനുള്ള ദിവസം നിർണ്ണയിക്കുന്നതു ജ്യോതിഷക്കാരനാ
ണ്.  വിരുന്നുകാർ പുരുഷന്റെ ഭവനത്തിൽകൂടി, അവി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/57&oldid=166662" എന്ന താളിൽനിന്ന് ശേഖരിച്ചത്