ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്ര ബ ന്ധ മ ഞ്ജ രി


രണ്ടാം ഭാഗം
----------------------------


സ്വഭാഷയും അന്യഭാഷയും.
--------------


നുഷ്യർക്കു, മനോവിചാരത്തെ പരസ്പരം അറിയിക്കേണ്ടതിന്നു, ഭാഷ ആവശ്യമായിരിക്കുന്നു. എങ്കിലും എല്ലാവരും ഒരേ ഭാഷതന്നെ സംസാരിച്ചുവരുന്നതായി കാണപ്പെടുന്നില്ല. ഓരോ രാജ്യത്തുള്ളവർ ഓരോ ഭാഷയാകുന്നു സംസാരിച്ചുവരുന്നത്. അതിനാൽ ചിലരുടെ "സ്വഭാഷ" മറ്റു ചിലരുടെ "അന്യഭാഷ"യായിരിക്കുമെന്നു തെളിയുന്നു. ഒരു രാജ്യത്തുള്ള ജനങ്ങളിൽ അധികഭാഗം, പ്രത്യേകമായി സ്വഭവനങ്ങളിൽ, സംസാരിക്കുന്ന ഭാഷ ഏതോ അത് ആ രാജ്യത്തുള്ളവരുടെ സ്വഭാഷയായിരിക്കുമെന്നാണു തോന്നുന്നത്. ഒരു കുട്ടി ആദ്യം കേൾക്കുന്നതും സംസാരിക്കുന്നതും സ്വഭാഷയിലുള്ള പദങ്ങളെയാണു. മാതാപിതാക്കന്മാരുടെ മനോവിചാരങ്ങളെ കുട്ടികളും,കുട്ടികളുടേതിനെ മാതാപിതാക്കന്മാരും അറിയേണ്ടതിന്നു സ്വഭാഷയാണു ആദ്യമേതന്നെ ആവശ്യമായിരിക്കുന്നത്. അന്യഭാഷ അഭ്യസിച്ചു നൈപുണ്യം പ്രാപിക്കുന്നതുവരെ സ്വഭാഷ സംസാരിക്കാതിരിക്കയോ, സ്വഭാഷയിലെ വാക്കുകളേയോ വാചകങ്ങളേയോ കേൾക്കാതിരിക്കയോ ചെയ് വാൻ ആർക്കും കഴിയുന്നതല്ല. കോടതിസംബന്ധമായ കാര്യങ്ങൾ നടത്തുന്നതിന്നും, ആധാരം മുതലായത് എഴുതുകയോ എഴുതിക്കയോ ചെയ്യുന്നതിനും, അങ്ങാടിയിൽചെന്നു സാമാനം വാങ്ങുന്ന സമയം കണക്കുനോക്കി കാര്യം തീർക്കുന്നതിന്നും, സ്നേഹിതന്മാരുമായി സംസാരിക്കുന്നതിന്നും മറ്റും ഒന്നാമതായും മുഖ്യമായും സ്വഭാഷയുടെ സഹായമാണു ആവശ്യമാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/6&oldid=166665" എന്ന താളിൽനിന്ന് ശേഖരിച്ചത്