ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മതത്തിൽ സാരമായ അംശം, മരിച്ച പൂൎവ്വന്മാരെ ശ്മശാനത്തിലോ, ഭവനത്തിൽ അതിനായി നിശ്ചയിച്ചിട്ടുള്ള ഒരു ഭാഗത്തിലോ വെച്ചു നമിക്കുക എന്നതാകുന്നു. പരമേശ്വരനെ നിഷേധിച്ചില്ലെങ്കിലും കൊൺഫ്യൂസിയസ് ആ സംഗതി തീരെ വിസ്മരിക്കയും, മനുഷ്യൻ സമുദായത്തിന്റെ ഒരു അംഗമാകയാൽ തനിക്കും അന്യൎക്കും ഏററവും ക്ഷേമദങ്ങളായ കാൎയ്യങ്ങൾ ചെയ്യുന്നതാണ് ഓരോരുത്തന്റെ മുഖ്യധൎമ്മമെന്ന് ഉപദേശിക്കുകയും ചെയ്തു.

താവുമതത്തിന്റെ കൎത്താവായ ലൌട്സി, ക്രൈസ്തവകാലത്തിന്നു ൬൦൦ സംവത്സരങ്ങൾക്കുമുമ്പിൽ ഒരു വൃദ്ധനായി ജനിച്ചു എന്നാണ് ചീനരുടെ ഇടയിലുള്ള ഐതിഹ്യം. ഈ മതത്തിനു ഹിന്ദുമതത്തോടു പല കാൎയ്യങ്ങളിലും യോജിപ്പുണ്ട്. മനുഷ്യർ ആത്മദമനത്തിനാൽ സായൂജ്യം പ്രാപിക്കേണമെന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. ഇതിനുള്ള മാൎഗ്ഗമാണ് താവുമതം. ആ ശബ്ദത്തിന്റെ അൎത്ഥവും, വഴി എന്നുതന്നെ. അമരത്വത്തിന്റെ രസായനം പാനം ചെയ്തിട്ടുണ്ടായിരുന്നതിനാൽ, ലൌട്സി മരണത്തിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചവനായിരുന്നു എന്നു ചീനർ വിചാരിച്ച് ഈ രസായനം കണ്ടുപിടിപ്പാൻ, അനേകതരം സസ്യങ്ങളേയും മററും പരീക്ഷണം ചെയ്‌വാൻ ലൌട്സിയുടെ അനുഗാമികളെ ഉത്സാഹിപ്പിക്കയും, ഒടുക്കം താവുമതം ഇന്ദ്രജാലത്തിന്റെ ഒരു പദ്ധതിയായി തീരുകയും ചെയ്തു.

ബുദ്ധൻ ഇന്ത്യയിൽ കാശീനഗരത്തിന് ഏകദേശം നൂറുമയിൽസ് വടക്കുള്ള ഒരു പട്ടണത്തിൽ ജനിച്ചു. ക്രൈസ്തവകാലത്തിനു ൪൮൦ വൎഷങ്ങൾക്കുമുമ്പിൽ മരിക്കയും ചെയ്തു. ബുദ്ധമതത്തിന്റെ സന്ദേശം താഴെപ്പറയുംപ്രകാരമാകുന്നു:- ജീവിച്ചിരിക്കുന്നതു ദുഃഖമാകുന്നു. ജീവിച്ചിരിപ്പാനുള്ള ഇച്ഛ ദുഃഖത്തിന്റെ ഉത്ഭവമാണ്. ഈ ഇച്ഛയെ നശിപ്പിച്ചാൽ ദുഃഖവും നശിക്കുന്നു. ഇതു സാധിക്കുവാൻ എട്ടു മാൎഗ്ഗങ്ങൾ ഉണ്ട്. ദുഃഖത്തിൽനിന്നും മോചനം ലഭിച്ച അവസ്ഥക്കു നിൎവ്വാണമെന്നു പേൎ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/63&oldid=166669" എന്ന താളിൽനിന്ന് ശേഖരിച്ചത്