ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജപ്പാൻ ൬൫


ണുമ്പോൾ ചെയ്യുന്ന അഭിവാദനം, കയ്യുകൾ മലൎത്തിപ്പിടിച്ചു മേല്പോട്ടു ഉയൎത്തി താടി തലോടുകയാണ്. ജപ്പാനിലുള്ള എയിനോസ്സുകാരുടെ സംഖ്യ ൧൭,൦൦൦- ത്തിൽ അധികമില്ല.

ജപ്പാൻ ചക്രവൎത്തിയെ മങ്കോളിയജാതിയുടെ ഒരു മാതൃകയായി എടുക്കാം. വെളുത്തു അല്പം മഞ്ഞഛായയിലുള്ള വൎണ്ണവും, കറുത്തു നീണ്ട സുഭിക്ഷമായ തലമുടിയും, പൊങ്ങിയ കവിൾത്തടങ്ങളും, ഘനം കുറഞ്ഞ താടിമീശയും, വിശാലമായ നെറ്റിയും, അല്പം പരന്ന മൂക്കും, അസാരം വക്രിച്ച ചെറിയ കണ്ണുകളും ഉള്ള ഒരാളെക്കണ്ടാൽ അയാൾ മങ്കോളിയനാണെന്ന് ആൎക്കും മനസ്സിലാക്കാം. മങ്കോളിയൎക്കു, ഹിന്തുക്കളുടെ ഉയരം സാമാന്യമുണ്ടെങ്കിലും യൂറോപ്യന്മാരേക്കാൾ അവർ പൊക്കം കുറഞ്ഞവരാണ്. ജപ്പാൻ സ്ത്രീകൾ ജനനാൽത്തന്നെ വളരെ സൌന്ദൎയ്യമുള്ളവരാണ്. "തങ്കക്കൈതപ്പൂവ്വ്" പോലെയുള്ള വൎണ്ണവും, പനിനീൎപുഷ്പനിറത്തിലുള്ള മോഹനഹനുപ്രദേശങ്ങളും, കോമളമായമൂക്കും, ബിംബധരങ്ങളും, ചേതോഹരമായ മുഖപ്രസാദവും ഇല്ലാത്ത സ്ത്രീകൾ അവിടെ അതിദുൎല്ലഭമാണത്രെ. അവരുടെ വിശേഷമായ തലകെട്ടും, ഉദാരശീലവും, മൃദുഭാഷണവും, പ്രകൃത്യാലുള്ള രൂപലാവണ്യത്തെ എത്രയോ വൎദ്ധിപ്പിക്കുന്നുണ്ട്.

ജപ്പാൻ കാർ കാലഭേദത്തെ അനുസരിച്ച് ഉടുപ്പും ഭേദപ്പെടുത്തുന്നുണ്ട്. വേനല്ക്കാലത്തു നാട്ടുപുറങ്ങളിലുള്ള സാധുക്കൾ നാം ധരിക്കുന്നമാതിരിയിലുള്ള ഒരു വസ്ത്രം മാത്രമേ ഉടുക്കുകയുള്ളൂ. പക്ഷെ , പട്ടണങ്ങളിൽ ദേഹം മുഴുവൻ മറക്കാതെ പുറത്തിറങ്ങി സഞ്ചരിപ്പാൻ പാടില്ലെന്ന് ഒരു നിയമം ഏൎപ്പെടുത്തീട്ടുണ്ട്.കൃഷിക്കാർ സാധാരണയായി കാലിന്റെ വണ്ണവരെ എത്തുന്നതായ നീളമുള്ള ഒരു കുപ്പായമാണ് ധരിക്കുന്നത്. അവർ വൈക്കോൽകൊണ്ടു മെടഞ്ഞ ഒരു മാതിരി ജോടും ഇടാറുണ്ട്. തലയിൽ സാധാരണയായി ഒന്നും ധരിക്ക പതിവില്ല. എങ്കിലും വൎഷക്കാലത്ത് സാധു 9*





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/70&oldid=166677" എന്ന താളിൽനിന്ന് ശേഖരിച്ചത്