ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൮൬ പ്രബന്ധമഞ്ജരിരണ്ടാംഭാഗം

ലോഹങ്ങളാണെന്നും, സ്ഥലമയമായ ഭൂഭാഗത്തിനു ആവരണമായിരിക്കുന്ന പാറകളുടെ അൎദ്ധഭാഗവും അമ്ലജനകവാതകം(ആക്സിജൻ) ആണെന്നും ശാസ്ത്രം പ്രതിപാദിക്കുന്നു. രാപ്പകൽ എന്നുള്ള ക്രമമില്ലാതെ സൂൎയ്യൻ സൎവ്വദാ ജ്വലിച്ചുകൊണ്ടിരുന്നെങ്കിൽ നാം കാണുന്ന വൈരക്കല്ലു പുകയായി പോകുമായിരുന്നു, ശ്ലക്ഷ്ണശിലാനിൎമ്മിതകളായ ചന്ദ്രശാലകൾ ഭസ്മമാകുമായിരുന്നു. ഇതുപോലെ, ജ്യോതിസ്സ്, വിദ്യുച്ഛക്തി, ആകൎഷണശക്തി മുതലായവയുടെ പ്രവൃത്തി നിമിത്തമത്രെ. വൃക്ഷലതാദികൾ മുളച്ചു ഭൂമി ഇപ്പൊഴത്തെ അവസ്ഥയെ പ്രാപിച്ചിരിക്കുന്നത്. ഈ തത്വങ്ങൾ അറിയുന്നവർ എത്രപേരുണ്ട്? ഈ മഹാശക്തികൾ ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുന്നവൎതന്നെ ചുരുക്കം. ഒരു തുള്ളി വെള്ളത്തിൽ കടുത്ത മിന്നലിനോടൊപ്പം വിദ്യുച്ഛക്തിയുണ്ടെന്നു പ്രസിദ്ധനായ ഫാറഡേ (Faraday) എന്ന രസതന്ത്രശാസ്ത്രജ്ഞൻ പ്രസ്താവിച്ചിട്ടുണ്ട്. മാവിൽനിന്നു പഴുത്തു പൊഴിയുന്ന മാങ്ങ പെറുക്കാൻ നാം ഓടുന്നുണ്ടല്ലൊ. ഈ മാങ്ങയ്ക്കുള്ള മണവും സ്വാദും എവിടെനിന്നുണ്ടായി? എത്ര ചതുൎയ്യുഗകാലം വിദ്യുച്ഛക്തി മുതലായ മഹാശക്തികൾ ഭൂമിയെ പിളൎന്ന് അടിയിലുണ്ടായിരുന്ന മണ്ണുകളെ കിളൎത്തി മഴയും കാറ്റും തട്ടിക്കഴിഞ്ഞതിനു മേലാണ്? ഫലങ്ങൾക്കു മണവും സ്വാദും ഉണ്ടായത്? റയിൽവണ്ടിയിലും മറ്റും കല്ക്കരി എരിയുന്നതു നാം കണ്ടിട്ടുണ്ടല്ലൊ. പ്രളയകാലത്തിനുമുമ്പുണ്ടായിരുന്ന മരങ്ങൾ സംഗ്രഹിച്ചുവെച്ചിരുന്ന സൂൎയ്യരശ്മികളുടെ ചൂടിനെയും വെളിച്ചത്തേയുമാണ് ഇന്നു കല്ക്കരി വെളിപ്പെടുത്തുന്നത്.

വളക്കുഴിയിൽനിന്നും ഒരു തൊട്ടി മണ്ണടുത്തു നോക്കുക. അതിൽ എന്തുണ്ടെന്നു നാം അറിയുന്നുണ്ടൊ? ഒരു കൃഷിക്കാരാനാകട്ടെ അതിൽ നല്ല മാമ്പഴം, നാരങ്ങ മുതലായ ഫലങ്ങളുണ്ടെന്നു കാണുന്നു. അവൻ എതാനും വിത്ത് അതിൽ വിതച്ചു കാറ്റും മഴയും വെയിലും കൊള്ളത്തക്കവിധം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/91&oldid=166700" എന്ന താളിൽനിന്ന് ശേഖരിച്ചത്