ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നിത്യശക്തികൾ ൻ൧

വിത്വമെന്നതിന്റെ ലക്ഷണമെന്താണ്? എല്ലാ ലോകശക്തികളുടേയും തത്ത്വത്തെ ഗ്രഹിച്ച് അവയെ സ്വാധീനപ്പെടുത്തി ഉപയുക്തമാൎഗ്ഗങ്ങളിൽ തിരിച്ചുവിടുന്നതിനുള്ള സാമൎത്ഥ്യമാകുന്നു. മനസ്സിലാക്കിയതുകൊണ്ടു പോരാ; ഉപയോഗയുക്തങ്ങളാക്കണം. സംഗ്രഹിച്ചതുകൊണ്ടു മാത്രമായില്ല; സംഗ്രഹിച്ചതിനെ ഫലവത്താക്കി പുറത്തുവിടണം. സമ്പാദ്യത്തിനുള്ള പ്രയോജനം സദ്വിഷയത്തിൽ ചിലവഴിക്കുന്നതാകുന്നു. പ്രയോജനപ്പെടുത്താതെ കുഴിച്ചിടുന്ന നിധി പ്രമേഹക്കരുപോലെ ദുഷ്ടവും ഹാനികരവുമത്രെ.

നമുക്കുള്ള സ്വത്തിന്റെ ഒരു കണക്കെടുക്കുക്കയാണെങ്കിൽ അതു കുറേയുണ്ട്. എന്നാൽ നമ്മുടെ വാസ്തവസ്വത്ത് നമുക്കുണ്ടായിട്ടുള്ള ജ്ഞാനമാകുന്നു. നാം കണ്ടതും കേട്ടതും ഒക്കെ നമ്മുടെ സമ്പാദ്യമല്ല. പിന്നെയൊ? ഏതേതിനെ നാം ധരിച്ചു സ്വാധീനപ്പെടുത്തി പ്രവൃത്തിയിൽ ഫലിപ്പിക്കുന്നുവോ, അതു മാത്രമേ നമ്മുടെ ജ്ഞാനധനമായിത്തീരുന്നുള്ളു. സ്ഥിരയായ ജ്ഞാനഭൂമിയിൽ പിന്നീടു പലതും വിളയും. മനുഷ്യനു ധൎമ്മാധൎമ്മവിവേകം എങ്ങനെയാണ് മുളയ്ക്കുന്നതു? ധൎമ്മദ്യോതകങ്ങളായ ചില നിയമങ്ങൾ അനുഭവത്താൽ മനസ്സിൽ പതിയുന്നു. അതിന്റെ തത്ത്വത്തെ അറിഞ്ഞു നാം സ്വാധീനപ്പെടുത്തി പ്രവൃത്തിയിൽ ഫലിപ്പിക്കുന്നു. അവയുടെ സഹായത്താൽ പല നീതിരഹസ്യങ്ങളെ നാം മനസ്സിലാക്കുന്നു. അനേകനീതിരഹസ്യങ്ങൾ നമ്മുടെ മനസ്സിനു ഗോചരീഭവിക്കുമ്പോൾ അവയെ ഒന്നിച്ചു ചേൎത്തു സ്ഥിരമായ ധൎമ്മജ്ഞാനം നമുക്ക് ഉണ്ടാകുന്നു. ഈ ധൎമ്മരഹസ്യങ്ങളാണ് നമ്മുടെ മുഖ്യധനം. നാം കാശിയ്ക്കുപോയാലും, ശീമയ്ക്കുപോയാലും, അതിലും കവിഞ്ഞ് വ്യാഴമണ്ഡലത്തിലൊ കുജമണ്ഡലത്തിലൊ പറന്നുപോയാലും, അതല്ല, ദേവലോകത്തിൽതന്നെ ചെന്നാലും നമ്മുടെകൂടെ വരുന്ന ധനം ജ്ഞാനവും ധൎമ്മവും മാത്രമേയുള്ളു. ഒരു തൊഴിലേൎപ്പെടുത്തുന്നതിലോ, ഒരു വിദ്യാശാല സ്ഥാപിക്കുന്നതിലോ, ഒരു അനാചാരത്തെ നീക്കിക്കളയുന്നതിലോ, ഒരു പരിഷ്കൃതസ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/96&oldid=166705" എന്ന താളിൽനിന്ന് ശേഖരിച്ചത്