ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4 പ്രഭുശക്തി


കല്യാണിയമ്മ കതകിൻ പുറകിൽ സമീപ-
ത്തല്ലാതെ തെല്ലകലെ മാറി മറഞ്ഞു നിന്നാൾ ;
വല്ലായ്മവന്നുവശമായവനർത്ഥബോധ-
മുല്ലാസമറ്റു കരളീന്നകലുന്ന പോലെ.       ൧൬


പൈക്കുട്ടിയിൽ കൊതിമുഴുത്തു കുതിച്ചു ചാടി-
ക്കൊപ്പത്തിൽ വീണ നരിപൊലിവനമ്പരന്ന് ,
ദിക്കൊക്കെ വട്ടമിടിയിട്ടു , ചിരിച്ചു മന്ദം
ജല്പിച്ചിതിങ്ങിനെ കുറുപ്പിനൊടിഷ്ടഭാവാൽ       ൧൭


ഇദ്ദേശ്യരല്ലകലെയുള്ള ജനങ്ങൾ നിങ്ങൾ.
ക്കുദ്ദേശ്യമെന്തിവിടെ വന്നു ഭജിപ്പതിങ്കൽ
ഇദ്ദേഹികൾക്കനഭിവാഞ്ഛിതമായ് വിശേഷാൽ
നിർദ്ദേശ്യഭക്തി നിലനിന്നു വരുന്നതല്ല.       ൧൮


എന്തായി നിങ്ങളുടെ നോൻപിഹ പാർപ്പതിക
ലെന്താണസഹ്യത ജലസ്ഥിതി നല്ലതല്ലേ?
തൻ അവളത്തിനിവിടെത്തരമില്ലയെങിക--
ലെൻ താമസസ്ഥലമധീനതയുള്ളതല്ലേ?       ൧൯


ആജന്മസിദ്ധമപഞ്ചായവുമുള്ളിലൂന്നും
വ്യാജത്തെയും വെളിയിലോട്ടു വിടാതിവണ്ണം
സൌജന്ന്യമോതിയതു കേട്ടു സമസ്തവൈര.
ബീജം വിതയ്ക്കുമവനോടു കുറുപ്പുരച്ചാൻ.       ൨o


എല്ലാരുമിബ് ഭഗവതിക്കൊരുപോലെയാണെ
ന്നല്ലാതെകണ്ടവിടെയില്ലൊരു പക്ഷഭേദം,
നല്ലാസ്ഥയുള്ള ജനയിത്രിയെ നന്ദനന്മം.
രെല്ലായ്പൊഴും വിനയമാർന്നു ഭജിക്കുമല്ലോ.       ൨൧






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/12&oldid=166712" എന്ന താളിൽനിന്ന് ശേഖരിച്ചത്