ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാം സർഗ്ഗം 5


സേവിപ്പവൎക്കഭിമതത്തെ മുറയ്ക്കു നൽകു-
മീ വിശ്വധാത്രി കുലദേവതയെന്നിവണ്ണം
ദൈവജ്ഞവാക്കനുസരിച്ചു ഭജിച്ചുപോവാ-
നീവണ്ണമെത്തിയിഹ ഞങ്ങൾ വസിപ്പതത്രെ       ൨൨


ചേരുന്നതല്ലിഹ ജലാശയമെന്നു ശങ്കി-
ച്ചാരുണ്ടു സേവമതിയാകിയ മാനവന്മാർ
ശ്രീരുദ്രകാന്ത ചൊരിയുന്ന ക്രിപാകടാക്ഷ-
നീരുള്ള ദിക്കിൽ നില നിൽക്കുന്മനല്പസൊഉഖ്യം.       ൨൩


വീൎയ്യത്തിനാൽ വിരുതെഴുന്ന മനസ്വിയോരോ
കാൎയ്യം നടത്തുവതിനായ് കരളിൽ കുറിച്ചാൽ
ഹാൎയ്യ്ങ്ങളാകുമസുഖങ്ങളെയെണ്ണിയാത്മ-
ധൈര്യം വെടിഞ്ഞു വിരമിപ്പതയോഗ്യമല്ലെ?       ൨൪


ഇക്ഷേത്രസന്നിധിയിൽ വന്നു ഭജിപ്പവർക്കു
നിക്ഷേപമാണു നിയമേന ഭവത്സഹായം
വിക്ഷേപശക്തിയുടെ വിദ്യകളേവമത്രേ
പക്ഷേ ഭവാനൊടതിനില്ലൊരപേക്ഷയിപ്പോൾ       ൨൫


തീരുന്നു ഞങ്ങളുടെ സേവയടുത്ത നാളോ
ടോരുന്നുണ്ടതുണ്ടു ചെറുതായൊരു സദ്യ നൽകാൻ
പേരുള്ള നിങ്ങൾ കനിവോടതിലേക്കു കൂടി
ചേരുന്നതിങ്ങു ചരിതാൎത്ഥയായിരിക്കും.       ൨൬


അങ്ങോട്ടു വന്നു പറയാമിതു നാളെയെന്നാ-
ണിങ്ങോർത്തിരുന്ന, തുമതൻ ക്രിപയാലിദാനീം
ഇങ്ങോട്ടു വന്നിതു ഭവാനിനി വേണ്ടതെല്ല-
മങ്ങോർത്തു ചൊൽകിലതുപോലെയുമാചരിക്കാം.       ൨൭































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/13&oldid=166713" എന്ന താളിൽനിന്ന് ശേഖരിച്ചത്