ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

12 പ്രഭുശക്തി


"വൈഷമ്യമാണിവിടെ മത്സരമിജ്ജനത്തിൻ ദോഷത്തിനാൽ പലരുങ്ങു വലഞ്ഞിടേണ്ടാ" ശേഷം ജനത്തിനുടെ നന്മ നിനച്ചിവണ്ണം ദ്വേഷം വരാതവിടെനിന്നു കുറുപ്പു ചൊന്നാൻ ൧൨

'പോകുന്നുഞാൻ ഭവതിയോടു പറഞ്ഞപോലി- ങ്ങാകുന്നതൊക്കെ വിധിയെന്നറികോമലാളേ! മാഴ്കുന്നതിന്നിട വരില്ല നിനക്കു പക്ഷേ; ചാകുമ്പുമാനവമതിക്കവകാശിയല്ലേ" ൧൩

എന്നക്കുറുപ്പിനുടെവാക്ശരമേറ്റു കാതി- ലൊന്നങ്ങു ഞെട്ടി മൃദുഗാത്രി മറിഞ്ഞു വീണാൾ; മന്ദം കുറുപ്പവരുമായ് നടകൊണ്ടിതപ്പോൾ വന്നത്തലന്ന്യരറിയാനിടയാക്കിടാതെ' ൧൪

പ്രാണൻ പിരിഞ്ഞൊരുടൽ പോലെ മഠത്തളത്തിൽ തൂണിൻ ചുവട്ടിലൊരു കല്ലുരുവം കണക്കെ ഏണാക്ഷിയാൾ പിടലി ചെറ്റു ചെരിച്ചു താനേ വാണാളനന്തവിധചിന്തയൊടന്തരംഗേ ൧൫

"ആരാണൊരാശ്രയമെനിക്കിനിയെന്റെ ഭർത്ത‌ വാ രാക്ഷസന്റെ വലയിങ്കൽ വലഞ്ഞു കഷ്ടം! ഘോരാസുരപ്പടകളെ പ്പൊടിയാക്കിയോരി- മ്മാരാന്തകപ്രിയയുമിന്നു വെടിഞ്ഞിതോ?മാം ൧൬

മാതാവു ചത്തധികവത്സലനാകുമെന്റെ താതൻ മരിച്ചു മണികർണ്ണികയിങ്കൽ മുന്നം സ്ഫീതാനുരാഗമിയലും പതിയെപ്പിരിഞ്ഞി സ്വാതന്ത്ര്യജീവിതമെനിക്കിനിയെന്തിനയ്യോ! ൧൭




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/20&oldid=166721" എന്ന താളിൽനിന്ന് ശേഖരിച്ചത്