ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാം സർഗ്ഗം 23


,

അക്കൂട്ടർ വന്നിവിടെയിന്നലെയർദ്ധരാത്രി- ക്കിക്കൂറ്റനാകിയ പണിക്കരെ വെന്നതത്രേ, കൈക്കൂർജ്ജിതം കലശലാണവനെന്നു കേൾപ്പു- ണ്ടിക്കൂട്ടുകെട്ടുകൾ നമുക്കിനി നല്ലതല്ല. ൧൬

പണ്ടിങ്ങുവന്നൊരു പെരുമ്പടയെ ബ്ഭയന്നു മണ്ടിക്കളഞ്ഞവരിൽ വച്ചൊരു മങ്കയാളേ കണ്ടിട്ടൊരുദ്ധതനവന്റെ കളത്രമാക്കി- ക്കൊണ്ടിമ്പമോടു നടകൊണ്ടതുമോർമ്മയില്ലേ? ൧൭

അപ്പെൺകൊടിക്കു മകളാണിവളെന്നു കേട്ടു തൽഭാഗിനേയനിവളെ പ്രിയമോടുവേട്ടോൻ ചൊൽപ്പൊങ്ങിടും പ്രഭുതയുള്ളവനിക്കുറുപ്പെ- ന്നെപ്പേരുമിങ്ങറിവു കിട്ടിയെനിക്കിദാനീം. ൧൮

വാശിക്കുവേട്ടൊരവളിമ്മുകിൽ വേണിയാളെ ക്ലേശിച്ചു പെറ്റൊരു വയസ്സു തികഞ്ഞ കാലം വേശിച്ചു വിണ്ടലമൊരഞ്ചുവയസ്സിലച്ഛൻ കാശിക്കു പോയവിടെ വച്ചു മരിച്ചു പോലും. ൧൯

മറ്റത്തിനിന്നലെയിതൊക്കെ മനസ്സിലായ് നാം കുറ്റപ്പെടുത്തിയ കുറുപ്പിനു ബന്ധുവായി; പുറ്റിൽ കുരുത്ത മരമെങ്കിലുമന്തികത്തിൽ പറ്റിപ്പിടിച്ച ചെടികൾക്കതു രക്ഷയല്ലോ. ൨൦

നമ്മൾക്കയാളെളിയ ശത്രുവിതെന്നു പക്ഷ- മമ്മട്ടു നമ്പ്രതി കുറുപ്പിനുറച്ച ബന്ധു ഇമ്മാനിനിക്കിളയ മാതുലനാണിദാനീ- മമ്മന്നവന്റെ പടകൾക്കൊരു സൂത്രധാരൻ. ൨൧




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/31&oldid=166733" എന്ന താളിൽനിന്ന് ശേഖരിച്ചത്