ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നമ്പൂരി

നമ്പൂരി എന്ന വാക്കിലെ ‘ന’ ശബ്ദം ബ്രഹ്മപരവും വേദാർത്ഥകവും ആണു് എന്നു് പറഞ്ഞിരിക്കുന്നു. ഇതു് അഷ്ടോത്തരശത (നൂറ്റി എട്ടു്) ഉപനിഷത്തുകളിലാകട്ടെ ഇതുകൾക്കു് ശങ്കരാനന്ദൻ, വിദ്യാരണ്യൻ, നാരായണഭട്ടർ എന്നീ മഹാത്മാക്കൾ ചെയ്തിട്ടുള്ള ദീപികകളിലാകട്ടെ, പ്രസ്ഥാനത്രയത്തിലാകട്ടെ, ശാരീരകഭാഷ്യടീക (ബ്രാഹ്മവിദ്യാഭരണം) യിലാകട്ടെ, അദ്വൈതസിദ്ധി ഗൗഡബ്രഹ്മാനന്ദീയം, അദ്വൈത ബ്രഹ്മസിദ്ധി, ചിത്സുഖി (തത്വപ്രദീപിക) ഇത്യാദികളിലാകട്ടെ, മറ്റുള്ള അദ്വൈത പ്രകരണങ്ങളിലാകട്ടെ നിഘണ്ടു, വ്യാകരണം ഇതുകളിലാകട്ടെ, വാചസ്പത്യം, മഹാഭാഷ്യം ഇതുകളിൽ പോലും ആകട്ടെ സാധൂകരിക്കപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നില്ല.

ഇനി ബ്രഹ്മത്തിനു നാമമായിട്ടു് ഏതെല്ലാം ശബ്ദങ്ങൾ പ്രധാനമായ് ഉണ്ടെന്നു നോക്കാം.

‘തസ്യഉദിതിനാമ’ (ശ്രുതി)

അർത്ഥം :- അതിനു് (ബ്രഹ്മത്തിനു്) ഉത് എന്നു് നാമ(മാകുന്നു)൦.

‘കം ബ്രഹ്മ ഖം ബ്രഹ്മ’ (ശ്രുതി)

അർത്ഥം :- ‘കം’ ബ്രഹ്മ(മാകുന്നു) ‘ഖം’ ബ്രഹ്മ(മാകുന്നു)

‘ഓം തൽസദിതി നിർദേ്ദശോ
ബ്രഹ്മനസ്ത്രിവിധഃ സ്മൃതഃ (സ്മൃതി)

അർത്ഥം :- ‘ഓം’ ‘തത്’ ‘സത്’ എന്നിങ്ങനെ മൂന്ന്‌ നാമം ബ്രഹ്മത്തിനു് സ്മരിക്കപ്പെട്ടിരിക്കുന്നു

‘അക്ഷരാണാമകാരോസ്മി’

അർത്ഥം :- അക്ഷരങ്ങളിൽ വച്ച് അ കാരം ഞാൻ (ബ്രഹ്മ​‍) മാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/10&oldid=166752" എന്ന താളിൽനിന്ന് ശേഖരിച്ചത്