ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഇനി ‘ന’ കാരത്തെ മാത്രം സ്വീകരിക്കാമെന്നാൽ അക്ഷരസമുദായ സങ്കല്പത്തോടുകൂടിയല്ലാതെ മറ്റെവ നാലക്ഷരങ്ങളേയും തള്ളിയേച്ച് ‘ന’ കാരം മാത്രം ശിവപരമാകയില്ല. എന്നുതന്നെയല്ല ‘ന’ കാരം ശൂന്യപരമെന്നുവരും. ആയതും കുഴപ്പത്തിലാകും. എന്തായാലും ഈ പ്രക്രിയ അജ്ഞാനവിജൃംഭിതതന്നെയാണു്.

ഇപ്രകാരം നമ്പൂരി എന്നതിലെ ‘ന’ ശബ്ദത്തിന്നു് ബ്രഹ്മപരതയാൽ വരുന്ന ‘വേദം’ എന്ന അർത്ഥസിദ്ധി ആമൂലപരാഹതയായിത്തീരുകയാൽ അതു് തേടി ഓടേണ്ട കാലമായിരിക്കുന്നു.

ഇനി ‘ന’ കാരത്തിനു് ഏതെല്ലം അർത്ഥങ്ങളുണ്ടെന്നു നോക്കാം

‘ന’ = നകാര തവർഗ്ഗ പഞ്ചമോ ദന്ത്യോ വർണ്ണാഃ (‘ന’ ഇപ്രകാരം കാമധേനു മന്ത്രം ആകുന്നു എന്നും അതിന്റെ ജപധ്യാനാദികൾ നാനാതന്ത്രശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ളതായും കാണുന്നു)

‘ന’ = അവ്യയം അഭാവേനഹ്യനാനാപി എന്നു് അമരം

‘നം’ = ശുകഃ നാശകഃ എന്നു രണ്ടുപേരിൽ കാണുന്നു

‘നഃ’ = സുഗതഃ ബന്ധഃ ഹിരണ്യഃ സ്തുതഃ ഇങ്ങനെ നാലു് ഇതിനുമേദിനി നിഘണ്ടുവിലും ഏകാക്ഷര നിഘണ്ടുവിലും ‘രത്നം’ എന്നു് അർത്ഥമുണ്ടു്. ബ്രഹ്മം എന്നു് കാണുന്നില്ല.

ഇനി അങ്ങനെയുള്ള വേദത്തെ പൂരിപ്പിക്കുന്നവൻ പൂരയതീതിവ്യൂല്പത്ത്യാ, ‘പൂര’ന്മാരോ ‘പുരക’ന്മാരൊ എന്നാകുന്നതല്ലാതെ ഗത്യന്തരമില്ലായ്കയാൽ ‘പൂരി’ എന്നാകുന്നതു ദുർഘടം. ‘പുര’ എന്ന അവയവ (അംശ)ത്തിനു് പൂരണവും പൂര(ണം) വിദ്യ തെയസ്യസപൂരി = പൂരണമുള്ളവൻ പൂരി എന്ന അർത്ഥവും വരുത്തുന്നതായാലും ‘ന’ ശബ്ദത്തിന്മേൽ തൊടങ്ങുന്ന ഇതും ‘അധിഷ്ഠാനാനർത്ഥക്യാദാരോപാനർത്ഥക്യം....’ (മടലേൽ പിടിച്ചവന്റെ കാലേൽ പിടിച്ചപോലെ) വന്നു് അചികിത്സ്യാത്രിദോഷതാ എന്ന ഖണ്ഡനഖണ്ഡകാര്യപ്പടി ഒഴിയാബാധയാകും.

ഇതിങ്കൽ (സ്വ) കപോലകല്പിത ഭ്രമം വരാതിരിപ്പാനായിട്ടു് ഇദ്ദേഹത്തിനു വല്ല പ്രമാണവും കൂടി ക്രോഡീകരിക്കാമായിരുന്നു. അതു ചെ

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/12&oldid=215430" എന്ന താളിൽനിന്ന് ശേഖരിച്ചത്