ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
- ഇതു സ്ത്രീലിംഗത്തിലാകുമ്പോൾ തമ്പിരാട്ടി അല്ലെങ്കിൽ തമ്പുരാട്ടി
- നലാമതു് :- ചെം + പിരാൻ = ചെമ്പിരാൻ (ചെമ്പിറാൻ)
- ഉദാഹരണം :- 'ചെമ്പ്രാപ്പിള്ള വീടും ചെമ്പ്രാപ്പിള്ളപ്പട്ടം'
ഇവകൂടാതെ അരും = അരുമയാന, പെരും = പെരുമയാന, [1] വാക്കുകളിലും ‘പിരാൻ’ ചേർത്തു് അരും + പിരാൻ = അരുമ്പിരാൻ, പെരും + പിരാൻ = പെരുമ്പിരാൻ.
ഈ ശബ്ദങ്ങൾ കാലക്രമേണ ഉച്ചാരണദാർഢ്യത്താൽ വരാന്ത വ്രാന്ത എന്നായതുപോലെ അരുമ്പ്രാൻ, പെരുമ്പ്രാൻ, എമ്പ്രാൻ, തമ്പ്രാൻ, ചെമ്പ്രാൻ എന്നായി. ഇതിലെ ചെമ്പ്രാൻ പിള്ള പട്ടത്തെയാണു് തെറ്റായി ചെമ്പകരാമൻ പിള്ള പട്ടമെന്നുപയോഗിച്ചു വരുന്നതു്. ഇതാണു് എമ്പ്രാൻ ശബ്ദത്തിന്റെ ആഗമം എന്നു വ്യക്തമായി.
ഇനി എമ്പ്, നമ്പ്, തമ്പ് എന്ന മൂന്നു സ്ഥാനങ്ങൾ ഉണ്ടു്.
- ഉദാഹരണം :-
- 'നമ്പു കൊണ്ടതാനിനാലായിരവും
- എമ്പുകൊണ്ടതാനി എണ്ണായിരവും
- തമ്പുകൊണ്ടതാനി മല്ലഛേരിപിരാൻ'
എന്ന് ഒരു വട്ടെഴുത്തു ഗ്രന്ഥത്തിൽ കാണുന്നു. അവ പ്രഭു ഭവനത്തിനെകുറിക്കുന്ന മാടം; മാടം എന്നുള്ളതിനോടുചേർന്നു് മാട്+എമ്പ് (അനുസ്വാരവും എകാരവും ലോപിച്ചു്) മാടമ്പ് എന്നായി.
- ഉദാഹരണം :-
- 'വാളുമാടമ്പുള്ളോരെത്തി വേളി
- നാളെയെന്നും ചൊല്ലാം'
- ↑ പഴയമലയാളലിപിയിൽ ഈ ഇങ്ങനെ എഴുതിയിരുന്നു - സമ്പാദകൻ