ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പ്രാചീന മലയാളം
രണ്ടാം പുസ്തകം


മലയാള ബ്രാഹ്മണരുടെ നാമങ്ങൾ


ലയാള ബ്രാഹ്മണർക്കുള്ള മൂന്നു് നാമങ്ങളും അതുകളുടെ അർത്ഥങ്ങളും: ൬൪ ഗ്രാമങ്ങളിലെ ബ്രാഹ്മണർക്കു എമ്പ്രാൻ എന്നും, നമ്പൂരിയെന്നും, പോറ്റിയെന്നും മൂന്നു് നാമങ്ങൾ ഉണ്ടു്. എന്നാൽ ആ മൂന്നു് നാമങ്ങളേയും പറ്റി കേരള മാഹാത്മ്യത്തിൽ ഒന്നും തന്നെ പറഞ്ഞു കാണുന്നില്ല. ഒരു കേരളോല്പത്തിയിൽ ആര്യാവർത്തത്തിൽ നിന്നും വന്നവരെ നമ്പൂരിയെന്നും പറയും എന്നു മാത്രം കാണുന്നു. മാപ്പിളത്തിരുമുല്പാടിന്റെ കേരളാവകാശക്രമം എന്ന ഗ്രന്ഥത്തിലും ജാതിനിർണ്ണയത്തിലും എമ്പ്രാൻ ശബ്ദത്തിനുമാത്രം അർത്ഥം പറഞ്ഞുകാണുന്നു. പാച്ചുമൂത്തതിന്റെ കേരളോല്പത്തിയിൽ ഈ മൂന്നു ശബ്ദങ്ങൾക്കും അർത്ഥം പറഞ്ഞിട്ടുണ്ടു്.

'ഹെബ്രാഹ്മണാർദ്ധനാമാനൊ' (ജാതിനിർണ്ണയം)

പരശുരാമൻ ഇവരെ 'ഹെബ്രാഹ്മണാ' എന്നു വിളിക്കുകയും അതിൽ പകുതി ഭാഗത്തെ ഇവരുടെ പേരാക്കി കല്പിച്ച് ഇവരെ 'ഹേബ്രാ' എന്നു പറഞ്ഞുവരികയും ആയതു് എമ്പ്രാൻ ആയി എന്നു് മാപ്പിള തിരുമുല്പാടിന്റെ ജാതിനിർണ്ണയത്തിൽ പറഞ്ഞിരുന്നു.

പാച്ചുമൂത്തതിന്റെ കേരളോല്പത്തിയിൽ എം. പെരുമാൻ എന്നുള്ളതു് ലോപിച്ചു് എന്റെ രക്ഷിതാവു് എന്നർത്ഥമുള്ള എമ്പ്രാൻ ആയിത്തീർന്നു എന്നു പറഞ്ഞിട്ടുണ്ടു്.

നമ്പൂരി എന്ന വാക്കിൽ ബ്രഹ്മപരമായിരിക്കുന്ന 'ന' ശബ്ദത്തിനു് വേദം എന്നർത്ഥമാകയാൽ അതിനു് 'നം-പൂരയതി ഇതി നമ്പൂരി' എന്നിങ്ങനെ വേദത്തെ പൂരിപ്പിക്കുന്നവൻ അല്ലെങ്കിൽ വേദപാരായണപ്രധാ

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/2&oldid=215408" എന്ന താളിൽനിന്ന് ശേഖരിച്ചത്