ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

എത്രയൊക്കെ പ്രയോജനമുള്ളതായാലും ഇതു നിമിത്തം ചില ഹിംസകൾക്കും ശസ്ത്രക്രിയകൾക്കും കൂടി ഇടവന്നേക്കാമെന്നുള്ളതിനാൽ ന്യൂനതയും കുറച്ചിലുമുണ്ടു് എന്നു വാദിക്കുന്നു. എങ്കിൽ വേദസമ്മതമായും മന്ത്രാദികളേർപ്പെട്ടുമിരിക്കുന്ന ഒരു വലുതായ കൃത്യമെന്നു വരികിലും യാഗകർമ്മമായതു് ഹിംസയ്ക്കും ശസ്ത്രക്രിയക്കും ഹേതുവായിരിക്കയാൽ നീചമായുള്ളതെന്നും തദനുഷ്ഠാതാക്കൾക്കും കുറച്ചിലുണ്ടാകേണ്ടതാണെന്നും വരണം. അപ്രകാരമുള്ളതായി അറിയുന്നില്ല. മറ്റുള്ള സ്ഥലങ്ങളിലും യോഗ്യന്മാരെന്നു വേണ്ടാ സാമാന്യന്മാർക്കുപോലും അതി നിഷിദ്ധങ്ങളായ അനേകം സംഗതികളെ ഈ മലയാളത്തിൽ നിഷിദ്ധമല്ലെന്നു കല്പിച്ച ഭാർഗ്ഗവൻ അനിഷിദ്ധവും ഉപകാരവുമായ ഈ സംഗതിക്കു മനഃപൂർവ്വമായെന്ന പോലെ വിശേഷമായിട്ടു് ഒരു നിഷിദ്ധത(യെ) കല്പിക്കുകയും ആയതിനെ സ്വൗജനമായ ഇവരെക്കൊണ്ടു തന്നെ സ്വീകരിപ്പിക്കുകയും ചെയ്യുന്നതിലേക്കു് ഒരിക്കലും തുനികയില്ല.

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/24&oldid=215444" എന്ന താളിൽനിന്ന് ശേഖരിച്ചത്