ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
സാങ്കേതികൻ

ഇനി സാങ്കേതികന്മാരെക്കുറിച്ചു. ഇവർ ആദ്യം ഭാർഗ്ഗവൻ കൊണ്ടുവന്നിരുത്തിയ ശേഷം പൊയ്ക്കളഞ്ഞവരും അനന്തരം പോകാതെ ഇവിടുത്തെന്നെ ഇരുന്നവർക്കു പുതിയ മലയാളാചാരം ഉണ്ടാക്കി ഏർപ്പെടുത്തി സ്വർഗ്ഗത്തു ചെന്നു് ചില സാധനങ്ങളെ കൊണ്ടു വന്നു് രസകരമായ അതിവിശേഷ ഏർപ്പാടു ചെയ്തു് മലയാള ഭൂമിയെ ഇങ്ങനെയൊക്കെ സ്വർഗ്ഗമാക്കിയപ്പോൾ മറുപടിയും വന്നു് ഭാർഗ്ഗവനോടപേക്ഷിക്കയാൽ എമ്പ്രാനെന്നൊരു അതിശയ വ്യാഖ്യാന നാമവും വേദാധ്യയനം, ക്ഷേത്രങ്ങളിൽ ശാന്തി, നമസ്കാര ഭക്ഷണം, പരികർമ്മം, ഇങ്ങനെയുള്ള സ്ഥാനങ്ങളും കൊടുത്തു് തുളുഗ്രാമങ്ങളിൽ പാർപ്പിക്കപ്പെട്ടവരും അനന്തരം ഇവരിൽ ചിലർ ചില രാജാക്കന്മാരാൽ ഈ മലയാളത്തിൽ കൊണ്ടുവരപ്പെട്ടവരും ആകുന്നു എന്നു മുമ്പിനാൽ പറഞ്ഞിട്ടുണ്ടല്ലൊ.

എന്നാൽ ഭാർഗ്ഗവൻ ഇവരെ മലയാളാചാരത്തിൽ ഉൾപ്പെടുത്താതേയും മലയാളത്തിലേക്കു കടത്തിവിടാതേയും തുളുഗ്രാമത്തിൽ തന്നെയിരുത്തിയതിനാൽ ഇവർക്കായി കല്പിച്ച ശാന്തി, നമസ്കാരം, മുതലായവയുടെ അവകാശം തുളുക്ഷേത്രങ്ങളെ സംബന്ധിച്ചിടത്തോളം മാത്രമേ ഒള്ളു എന്നും ഇങ്ങോട്ടീ വകക്കാരെ വരുത്തുന്നതു് ഭാർഗ്ഗവനും വിരോധമായിരുന്നു എന്നും ഊഹിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഈ കൂട്ടരിൽ ഇവിടെ (മലയാളത്തിൽ) സ്ഥിരവാസികളായ അനേകം പേർ പൂർവ്വശിഖയും വച്ചു് ചിലർ മലയാളാചാരം മുഴുവനും ചിലർ പകുതിയും ധരിച്ചും കൊണ്ടിരിക്കുന്നു. ഇവരുടെ സമ്പ്രദായം ശാങ്കര സ്മൃതി ൧ -അ - ൩ആം പാദം - ൧൪ - മു - ൧൮ - വ - ശ്ലോ.

‘കെശപ്രാരംഭതഃ ഫാലാ
ദൂർദ്ധ്വന്തുചതുരംഗുലം
ത്യക്ത്വാദൈവീംശിഖാമാഹു
ശ്ച തുരംഗുലവിസ്തൃതിം
"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/27&oldid=215450" എന്ന താളിൽനിന്ന് ശേഖരിച്ചത്