ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
താവതീമെവ പൈശാചീ
മാസൂരീഞ്ചതതഃ ക്രമാൽ
മാനുഷ്യെ ദ്വെലലാടസ്യ
പ്രാന്തയൊരുഭയൊഃ കൃതെ
ദക്ഷിണെതു ശിഖാദൈവീ
കേരളെതുനചെതരാഃ
ഉത്തരേഷ്ഠതു പൈശാചി
നെതരാ ഇതി ഭാർഗ്ഗവഃ
അപിധാനാൽ പരിത്യജ്യ
സമ്പ്രദായാഗതാംശിഖാം
വഹന്നപ്യതഥാഭൂതാ
ദ്വിജഃ പാതിത്യമൃച്ഛതി.‘

നെറ്റിയിൽ രോമമുള്ളെടത്തുനിന്നു് നാലംഗുലം മേല്പോട്ടുചെന്നാൽ അവിടെ നാലംഗുലം വിസ്താരത്തിൽ ദേവശിഖയുടെ സ്ഥാനമാകുന്നു. അവിടുന്നു് നാലംഗുലം ചെന്നാൽ ആസുരിയമായ ശിഖയുടെ സ്ഥാനമാണു്. മലയാലത്തിൽ ൬൪ ഗ്രാമങ്ങളുള്ളതിൽ തെക്കെ ൩൨ ൽ (തുളുരാജ്യത്തിൽ) പൈശാച ശിഖയുമാണു് ഭാർഗ്ഗവനാൽ വിധിക്കപ്പെട്ടിട്ടുള്ളതു്. സമ്പ്രദായപ്പടി വന്ന കുടുമ്മയെ വിധിപ്രകാരം അല്ലാതെ കളഞ്ഞാലും വേറുവിധം വച്ചാലും ദ്വിജൻ പാതിത്യമുള്ളവനാകും.

ഇപ്രകാരം ഭാർഗ്ഗവനിയമവിരുദ്ധവും പാതിത്യപ്രദവുമാകുന്നു. എന്നിട്ടും അവരെ ദോഷം പറഞ്ഞു നീക്കി വയ്ക്കാതേയും ഭാർഗ്ഗവാനുവാദമില്ലതിരിക്കെ ഈ മലയാളരാജ്യത്തും ശാന്തി മുതലായവ കൊടുത്തും കൊടുക്കുന്നതിനെ അനുവദിച്ചുകൊണ്ടുമിരിക്കുന്നു. ഈ കൂട്ടരിൽ ഇവിടെ സ്ഥിരവാസമില്ലാത്തവർ സ്വദേശത്തേക്കു യഥേഛം പോവുകയും വരികയും മുമ്പിലത്തെ പരദേശാചാരം തന്നെ വച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇനിയും ഇവർ ഇവിടെനിന്നും വല്ലവിധവും അധികം ദ്രവ്യം സമ്പാ

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/28&oldid=215453" എന്ന താളിൽനിന്ന് ശേഖരിച്ചത്