ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

രും ദുഷ്ടരും ഈ ബ്രാഹ്മണർ തന്നെയെന്നും നമ്പിടിമാർക്കു് ഇവരേക്കാൾ വളരെ കുറച്ചേ ഭ്രഷ്ടുള്ളൂ എന്നും അതുകൊണ്ടു നമ്പിടിമാർക്കു് ഭ്രഷ്ടു കല്പിക്കുന്നതിനു് ഇവർ യോഗ്യരല്ലെന്നും വിധിക്കുന്നതായാൽ തന്നെ ഒന്നാമതായിട്ട് ബ്രാഹ്മണർക്കു്, രണ്ടാമതു നമ്പിടിമാർക്കു് ഇപ്രകാരം രണ്ടു വകക്കാർക്കും ഭ്രഷ്ടു കല്പ്പിക്കേണ്ടതാണെന്നും അതിലേക്കു ഭ്രഷ്ടനല്ലാത്ത യോഗ്യനായ മൂന്നാമതൊരുവൻ വേണ്ടതാണെന്നും വരാം. എങ്ങനെയെന്നാൽ, ഇവർക്കു് ഉപകാരം ചെയ്തതിനാലുണ്ടായ ദോഷത്തെ പരിഹരിച്ചു് ശുദ്ധിവരുത്തി ചേർത്തുകൊള്ളേണ്ടതായിരുന്നു. എന്നിട്ടും അപ്രകാരം ചെയ്യാതിരുന്നതു് ദ്രോഹവും കൃതഘ്നതയും ചതിവും തന്നെയാണു്. ശുദ്ധന്മാരായി ഇവരോടു ചേരുന്നതിന്ന് മനസ്സില്ലാഞ്ഞിട്ടായിരുന്നു എന്നാണു സമാധാനം എങ്കിൽ, അവരുടെ വംശത്തിനെങ്കിലും ദോഷം ഭവിക്കാതിരിക്കട്ടെ എന്നു കരുതി ആ ദോഷപ്പെട്ടവരെ മാത്രം ബഹിഷ്ക്കരിച്ചാൽ പോരായിരുന്നൊ? അതുപോയിട്ടു് എല്ലാം കൂടി ചേർത്തു് വംശം മുഴുവൻ ഭ്രഷ്ടുണ്ടാക്കിയല്ലൊ.


  എന്നാൽ ആ വംശക്കാർക്കു് അപ്രകാരം ഭ്രഷ്ടരോടു ചേർന്നിരിക്കുന്നതു് സമ്മതമായിരുന്നു എങ്കിൽ, ഇവർ ആയവരെ പറഞ്ഞു സമാധാനപ്പെടുത്തിക്കൊള്ളേണ്ടതായിരുന്നു. അതു ചെയ്തില്ലല്ലൊ.


  എന്നാൽ അവർ (ആ വംശക്കാർ) ഇവർ പറഞ്ഞുവിലക്കിയിട്ടും അനുസരിക്കാതെ ആയിക്കളഞ്ഞതാണെങ്കിൽ ദുഷ്ടബുദ്ധികളായ അവരെ തൽക്ഷണം തന്നെ അതിദൂരെ ത്യജിക്കയും അവരോടുള്ള സംസർഗ്ഗത്തെ ‘ശ്വവാന്ത്യശ’ നാദിപോലെ ഏറ്റവും വർജ്ജിച്ചിരിക്കയും ചെയ്യേണ്ടതായിരുന്നു. ഇവർ അതിനു പകരം ആ വംശത്തെ ദുഷിച്ച ആസ്ഥിതിയിൽ തന്നെ ഉത്തരോത്തരം വർദ്ധിക്കുമാറു അതിലെ സ്ത്രീ ജനത്തിനു വേറെയാരും ഭർത്താവാകാൻ പാടില്ലെന്നുള്ള നിയമസഹിതം അക്കാര്യത്തിലേക്കു് ഈ ബ്രാഹ്മണർ തെന്നെ കുത്തകയേറ്റു. ഇതൊന്നുമല്ല വിശേഷം, അവരുടെ കുടുംബത്തിൽ ഉണ്ടായി വരുന്ന ദോഷം ഭവിച്ച പിതൃക്കളുടെ ചാത്തം മുതലായ സകലക്രിയകളും നടത്തുന്നതിന്നും ചാത്തമുണ്ണുന്നതിന്നും കൂടി കുത്തകയേറ്റു. ഇക്കലത്തിപ്രകാരം ഭ്രഷ്ടു ഭവിച്ച ബ്രാഹ്മണകുലത്തിലെ സ്ത്രീകളോടു രമിക്കയും അവരുടെ ചാത്തമുണ്ണുകയും ചെയ്യുന്നതിന്നിവർ തയ്യാറാകുമോ?

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/37&oldid=215676" എന്ന താളിൽനിന്ന് ശേഖരിച്ചത്