ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ഇളയതു്


ഇനി ന്യൂന ജാതി രണ്ടു വകയുള്ളതിൽ ഇളയതിനെക്കുറിച്ചു്

‘കശ്ചിദ്വിജതുതത്രൈവ ശൂദ്രസ്യച ഭവനംയയൌ
ശ്രാദ്ധം ഭുക്തസമാഗത്യ ശ്രീമൂലസ്ഥാനമണ്ഡപെ
ബ്രാഹ്മണാനാന്തു മധ്യെ ച തസ്ഥൗചദ്വിജഭൂഷകഃ
യോഗാചാര്യസ്തുവീക്ഷ്യാഥ ബ്രാഹ്മണം വാക്യമബ്രവീൽ.
ഗച്ശത്വം പാപസംയുക്ത ശൂദ്ര ശ്രാദ്ധേതു ഭുക്തിനഃ
തച്ശ്രുത്വാതഞ്ച വിപ്രാസ്തു ബഹിഷ്കാരം കൃതാസ്തദാ
തല്ക്കാലെ ഭാർഗ്ഗവസ്തത്ര ബ്രാഹ്മണാന്ന്വാക്യമബ്രവീൽ
ശൂദ്രാണാം സതുനിത്യഞ്ചശ്രാദ്ധം ഭുക്തം ച തിഷ്ഠതു
അനുജ്ഞാപ്യദ്വിജാസ്തസ്മൈഗൃഹഞ്ചപ്രദദൌതദാ
പാതിവ്രത്യഗതാമാസ്തു തവഭാര്യാചപുത്രികാ
തവഭാര്യാചപുത്രാർത്ഥം ബ്രാഹ്മണാൻ നിത്യമെചവ
തൈസ്സാകുഞ്ചരതിംകൃത്വാതിഷ്ഠന്താമവനീതലെ‘


അർത്ഥം - അവിടെത്തന്നെ ഒരു ബ്രാഹ്മണൻ ശൂദ്രഭവനത്തിൽ പോയി ശ്രാദ്ധമുണ്ടു് ശ്രീമൂലസ്ഥാനത്തുവന്നു് ബ്രാഹ്മണരുടെ ഇടയിലിരുന്നു.


  യോഗാചാര്യൻ അയാളെനോക്കി ശൂദ്രച്ചാത്തമുണ്ടു് പാപമുള്ള താൻ പോയികൊൾക എന്നു പറഞ്ഞു. ഇതുകേട്ട ബ്രാഹ്മണർ ഇയാളെ പുറന്തള്ളി. അപ്പോൾ ഭാർഗ്ഗവൻ വന്നു് ഇയാൾ എന്നും ശൂദ്രചാത്തമുണ്ട്‌ പാർക്കട്ടെന്നു പറഞ്ഞു് ഒരു വീടും കൊടുത്തു. നിന്റെ ഭാര്യക്കു പാതിവ്രത്യമരുതെന്നും പുത്രാർത്ഥം ബ്രാഹ്മണരെ കൈക്കൊണ്ടവരോടു കൂടി രമിക്കട്ടേ എന്നും പറഞ്ഞു.


  ഇതിൽ മുൻപറഞ്ഞ പ്രകാരം ഒരു ബ്രാഹ്മണൻ ശൂദ്രചാത്തമുണ്ടതു എന്തു കാരണത്താലായിരിക്കാം?

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/39&oldid=215696" എന്ന താളിൽനിന്ന് ശേഖരിച്ചത്