ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

  സാധാരണമായിരുന്നതു കൊണ്ടുതന്നെയെന്നു സ്ഥിരപ്പെടുന്നു. അത്രയുമല്ല അഷ്ടൈശ്വര്യവാനും കുലീനനുമായിരുന്നിട്ടും നിർദ്ധനനും ദാസനുമായിരുന്നവന്റെ അടുക്കൽ പോയി ചാത്തമുണ്ടതിനെ കുറിച്ച് ഊഹിക്കുമ്പോൾ ആദായത്തെയൊന്നും കരുതിയല്ലെന്നും അവൻ ചാത്തത്തിനു ക്ഷണിച്ചാൽ ഉപേക്ഷിക്കാൻ പാടില്ല, നിശ്ചയമായിട്ടും പോയുണ്ണുകതന്നെ വേണം എന്നു സർവാത്മനാ നിർബന്ധവും ഉണ്ടായിരുന്നിരിക്കണമെന്നും സിദ്ധിക്കുന്നു.

  അല്ലെങ്കിൽ ആർത്തി തീരുമാറു കഞ്ഞിപോലും കിട്ടാതേയും പരമാർത്ഥ ഹൃദയന്മാരെ വിശ്വസിപ്പിക്കത്തക്കവണ്ണം സാധുക്കളുടെ വേഷത്തോടുകൂടിയും മലയാളത്തിൽ വന്നു ചേർന്നു് അലഞ്ഞു നടന്നവരെന്നും ശൂദ്രൻ കേമമായി വാണിരുന്നവനെന്നും നിത്യവും സദ്യ കഴിക്കുന്നവനെന്നും , ഇക്കൂട്ടർ സദ്യയുള്ളെടത്തു് അവിടവിടെ കേറി ഉണ്ടുവന്നവരാകുന്നു എന്നും ചാത്തത്തിനിരുന്നുന്നാൽ മുണ്ടും പണവും അത്താഴത്തേക്കു പലഹാരവും കിട്ടുമെന്നുള്ളതുകൊണ്ടു് അതിലേക്കു ശുപാർശ ചെയ്തിരിക്കുമെന്നും ഇവർ ബ്രാഹ്മണരും സദ്‌വൃത്തന്മാരുമായിരിക്കുമെന്നും അതിനാൽ ഇവരെ ചാത്തമൂട്ടുന്നതുകൊണ്ടു് ദോഷമില്ലെന്നും കരുതി അതിലേക്കനുവദിച്ചു് അപ്രകാരം നടന്നുവരവെ കാലക്രമംകൊണ്ടു് കാരണാന്തരത്താൽ ആ നടപടികൾക്കു ചിലടത്തു ചിലഭേദങ്ങൾ സംഭവിച്ചിട്ടുള്ളതായിരിക്കുമെന്നും ഊഹിക്കേണ്ടതാണ്‌. അപ്രകാരമൊന്നുമല്ല. ശൂദ്രചാത്തമൂണു മുതലായവയെ കുറിച്ചു നിഷേധവും,

‘നശൂദ്രസ്യ പൌരോഹിത്യമുപാശ്രയേൽ’
(ശാങ്കരസ്മൃതി ൮൨ അ)


അർത്ഥം: ‘ബ്രാഹ്മണന്‌ ശൂദ്രന്റെ ശ്രാദ്ധദക്ഷിണകളെ സ്വീകരിക്കാൻ പാടില്ല’ എന്നിപ്രകാരം പ്രമാണവുമിരിക്കുന്നൊണ്ടു് എങ്കിൽ,

  അരുതെന്നുള്ള നിഷേധം ചെയ്തുകൊണ്ടിരിക്കുന്ന സംഗതിയെ അല്ലാതെ ഒരിക്കലും ചെയ്തിട്ടില്ലാത്തതായ സംഗതിയും ചേരുകയില്ലാ. ശൂദ്ര പൌരോഹിത്യം (ചാത്തമൂണു്) അവർക്കു് മുമ്പിലുണ്ടായിരുന്നതിനാൽ തന്നെയായിരിക്കണം നിഷേധിച്ചതു്. എന്തെന്നാൽ മുമ്പ് ഉണ്ടായിട്ടില്ലാത്തതായ ഒരു പുലയന്റെ പൌരോഹിത്യ സ്വീകരണത്തെ നിഷേധിച്ചില്ലല്ലൊ. പുലയനും ബ്രാഹ്മണനും അന്യോന്യം അടുത്തു പെരുമാറ്റമി

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/42&oldid=216076" എന്ന താളിൽനിന്ന് ശേഖരിച്ചത്