ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ല്ലാത്തതിനാൽ ശങ്കക്കെ അവസരമില്ല. അതിനാലത്രെ നിഷേധിക്കാതിരുന്നതു്. അല്ലാതേയും ഒരു കൃത്യത്തെ നിഷേധിക്കുന്നതിന്നു് ഇപ്പറഞ്ഞ കാരണമല്ല വേറെയും കാരണമായിരിക്കും.


  ൧-ആമത് ഏതെങ്കിലും ഒരു കാര്യത്തെ മുമ്പിനാലെ ചെയ്തു കൊണ്ടുവരവെ എന്തെങ്കിലും കാരണത്താൽ അതിൽ വെറുപ്പുണ്ടാകുന്ന സമയം ഇനി ഇതിനെ ചെയ്യരുതു് എന്നുള്ളത്. രണ്ടാമതു് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു സംഗതിയെ മുമ്പിൽ ഒരിക്കലും ചെയ്തിട്ടില്ലെങ്കിലും വർത്തമാനത്തിലൊ ഭാവിയിലൊ വ്രീഹിനവഹന്തി എന്ന (നെല്ലുകുത്ത്) വിധി പക്ഷെ പ്രാപ്തമായ നഖവിദലനാദിയെ നിഷേധിക്കും പോലെ ഒരു പക്ഷേ ചെയ്യാനിടയാകുമെന്നു ശങ്കനേരിടുക. ഇവയിൽ മുമ്പൊരിക്കലും ചെയ്തിട്ടില്ലെങ്കിലും പ്രത്യേക നിഷേധം ഏർപ്പെടുത്താതിരുന്നാൽ പില്ക്കാലത്തെങ്കിലും അഥവാ പറ്റിപ്പോയേക്കാമെന്ന വിധത്തിൽ ബ്രാഹ്മണരും ശൂദ്രരും തങ്ങളിൽ അടുത്തുപെരുമാറ്റം ഉള്ളതുകൊണ്ടുമാത്രം ഏർപ്പെടുത്തിയതാകയാൽ ഇതിലേക്കു രണ്ടാമതു പറഞ്ഞതാകുന്നു കാരണം. ബ്രാഹ്മണാലയത്തിൽ ശുശ്രൂഷയ്ക്കു ശൂദ്രനും ശൂദ്രാലയത്തിൽ സംബന്ധത്തിനു ബ്രാഹ്മണനും ഇങ്ങനെ രണ്ടുപേരുടെ ഭവനത്തിലും രണ്ടുപേരും പോകും. ഇതാണു് അടുത്ത പെരുമാറ്റം. സ്ഥിതിക്കു ബ്രാഹ്മണൻ ശൂദ്രന്റെ ചാത്തമുണ്ടുപോകുമൊ എന്നു സംശയിച്ച് ഇപ്രകാരം നിഷേധം ഏർപ്പെടുത്തിയതുപോലെ ശൂദ്രൻ ബ്രാഹ്മണന്റെ ചാത്തമുണ്ടുപോകുമൊ എന്നു ശംകിച്ചു് അതിലേക്കും ഒരു നിഷേധം ഏർപ്പെടുത്തുന്നതിന്നു ന്യായമുണ്ടായിരുന്നു. അതു ചെയ്യാത്തതെന്തുകൊണ്ടു്? അക്കാര്യത്തിലേക്കു ബ്രാഹ്മണർ ഒരിക്കലും സമ്മതിക്കയില്ലെന്നുള്ളതു് നിശ്ചയമാകയാൽ നിഷേധിച്ചില്ലാ.


  എന്നാൽ അപ്പോൾ ശൂദ്രന്റെ ചാത്തം അവരുണ്ണരുതെന്നു് നിഷേധിക്കപ്പെട്ടതുകൊണ്ടു് അവർക്കു് അതിലേക്കു പൂർണ്ണമനസ്സുണ്ടെന്നുള്ളതു് നിശ്ചയം തന്നെ എന്നു വരുന്നു. അല്ലാതേയും സകല ആവശ്യങ്ങൾക്കും കൂട്ടേണ്ടവരായ സ്വജനത്തെ(ഇണങ്ങരെ)യൊഴിച്ച് സാധാരണ തൊട്ടുണ്ണണമെന്നുള്ള സ്വജാതിക്കാർ പോലും ചാത്തത്തിനു ക്ഷണിക്കപ്പെടുകയും ഭക്ഷിക്കയുമില്ല. ഇവർ അതു പോയിട്ടു് ചാത്തമൂട്ടിലുൾപ്പെട്ടു് പോയതു കൊണ്ടു് പണ്ടു് അവർ ഇവരെ സാധാരണയുള്ള സ്വജാതിക്കാരിലും കൂടുതലായിട്ടു് ഇണങ്ങരെപ്പോലെ തന്നെ, പന്തിഭോജനം, ശ്രാദ്ധഭോജനം മുതലായവയെ കൊടുത്തു് ചേർത്തു് നടത്തിയും ഇവർ അപ്രകാരം നടന്നും വന്നിരുന്നു എന്നു തെളിയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/43&oldid=216231" എന്ന താളിൽനിന്ന് ശേഖരിച്ചത്