സമാധാനം:- അമേധ്യം ഭക്ഷിക്കാൻ പാടില്ലെന്നു നിശ്ചയിച്ചാൽ ആയതു പതിവായി ഭക്ഷിച്ചു വരുന്നതിനാലൊ പ്രതിദിനം അതിനോടുള്ള അടുപ്പം നിമിത്തം ഒരു വേള ഭക്ഷിപ്പാനിടയായേക്കുമോ എന്ന ശങ്ക ജനിച്ചിട്ടൊ ആയിരിക്കണമെന്നു വരികയില്ല. ഒരുവിധത്തിലും അരുതാത്തതാകകൊണ്ടു് തന്നെയെന്നെ നിരൂപിക്കേണ്ടതുള്ളു എങ്കിൽ ഈ സമാധാനം അന്നവും അമേധ്യവും തുല്യമാകുന്നു എന്നുള്ളടത്തെ സംഘടിക്കു. ഒരു ബ്രാഹ്മണന്റെ അന്നം മറ്റൊരു ബ്രാഹ്മണനും ശൂദ്രനും ഭക്ഷിക്കും. ഒരു ബ്രാഹ്മണന്റെ ചാത്തം വേറൊരു ബ്രാഹ്മണൻ ഭക്ഷിക്കും. അമേധ്യവിഷയത്തിലും ഇതുപോലെ ചെയ്യുമോ? ഇതു ശരിയായ ദൃഷ്ടാന്തവും പറയത്തക്കതും സ്വീകരിക്കത്തക്കതുമല്ല. എന്തുകൊണ്ടെന്നാൽ -
- ‘ജീവിതാത്യയമാപന്നൊരയാന്നമർത്തീയതസ്തതഃ
- ആകാശമിവപങ്കേന ന സപാപേനലിപ്യതെ’
- (മനുസ്മൃതി അ - ൧൦ - ശ്ലോ - ൧൦൪)
അർത്ഥം: ബ്രാഹ്മണൻ പ്രാണസന്ദേഹമാംവണ്ണം വലഞ്ഞു് പ്രതിലോമജാതി മുതലായ ഏതു നികൃഷ്ടന്റെ അന്നത്തെ ഭുജിച്ചാലും ആകാശത്തെ പങ്കസമ്പർക്കം പോലെ അവനിൽ പാപസ്പർശമുണ്ടാകുന്നതല്ലാ.
ഇതിന്നനുസരണമായി ബ്രഹ്മസൂത്രം - ‘സർവ്വാന്നാനുമതിശ്ച പ്രാണാത്യയെ തദ്ദർശനാൽ (അശനായാദിയാൽ) പ്രാണസംശയമായി വന്നാൽ സർവാന്ന ഭക്ഷണം വിഹിതമെന്നു് (പ്രമാണത്താൽ) സിദ്ധിക്കുന്നു. ഇതെല്ലാം കൊണ്ടും ചാത്തമൂണു് സാധാരണമായിരുന്നു എന്നൊള്ളതു് സ്പഷ്ടമാകുന്നുണ്ടു്. വിശ്വാമിത്ര മഹർഷി വിശന്നു വലയുമ്പോൾ പട്ടിയുടെ കുറങ്ങും കൊണ്ടു പോകുന്ന പറച്ചിയെ വളരെ ദൂരം പിന്തുടർന്നു കുടിലിൽ ചെന്നുകേറുകയും ഫലിക്കാതെ പോകയും ചെയ്തു എന്നു് (മനുസ്മൃതി). ഇനി നായന്മാരിൽ കുറഞ്ഞവരായാലും മതി ധാരാളം സമ്പാദ്യവും തങ്ങൾക്കധികം ആദായവുമുള്ള പ്രഭുക്കളുടേയും രാജാക്കന്മാരുടേയും ഭവനങ്ങളെയൊഴിച്ചു് [1]മറ്റുള്ള സ്ഥലങ്ങളിലെ ഊണെല്ലാം കാലക്രമേണ അ
- ↑ മറ്റുള്ളവർ പ്രഭുക്കളേയും രാജാക്കളേയും പോലെ സമ്പന്നരല്ലായ്കയാൽ വേറെ ആദായത്തിന്നു മാർഗ്ഗമില്ലാ. ഉണ്ടാൽ ഒരു വയറ്റിൽ കൊള്ളുന്നതല്ലെ പാടുള്ളൂ. ഉണ്ണുകയില്ലെന്നു പറഞ്ഞാൽ അരിയും കോപ്പും കൊടുക്കും. അപ്പോൾ ഏതുവിധമായാലും രണ്ടു മൂന്നു് പേർക്കു മതിയാകും. ഇതു മുതലായ അനേക മാർഗ്ഗങ്ങളെകരുതിയാണു് അപ്പപ്പോൾ ഉള്ള അവരുടെ പുറപ്പാടുകൾ.