ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ക്കുമാറുള്ള ദുഷ്കൃത്യങ്ങൾക്കു് ഇടയാകാതെ ശരിയായ വിധത്തിൽ സ്ത്രീപുരുഷന്മാർ അടക്കമൊതുക്കമായിരുന്നു കളയുന്നു എന്നുള്ള ഒരു ന്യൂനത അവർക്കില്ലാതിരിക്കുന്നില്ലാ. ഈ മൂന്നു് പ്രമാണങ്ങളിലും ഇവരുടെ ജാത്യാഗമത്തെ മൂന്നു് വിധത്തിലാണ്‌ പറയുന്നതു്. ആയതിനാൽ ഈ മൂന്നും വിശ്വാസയോഗ്യങ്ങളല്ലാ. ഇനി ഇതിലേക്കു് ശരിയായ പ്രമാണം ഈ മൂന്നിലേതെങ്കിലുമൊന്നുതന്നെയാണോ, അതോ ഈ മൂന്നും അല്ലാതെ വേറൊന്നാണോ എന്നും ഇതിലേക്കു് പ്രമാണങ്ങൾ തന്നെ മൂന്നു വിധത്തിലുണ്ടാകുന്നതിനു് ഹേതു എന്താണെന്നും ഒള്ളതിനെ പരിശോധന ചെയ്തു് ഇതിൽ തന്നെ ഒരിടത്തു് കാണിക്കും.

ജാതി നിർണ്ണയം ശ്ലോകം-

'അവാന്തരാവുംഭൌ ന്യൂനാ-
വാചാരൈ കർമ്മണാദ്വിജൌ
തയൊശൈവദ്വിജൊവൃത്തെ-
രഗ്രിമ സ്ത്വപരോധമഃ'

അർത്ഥം - അവാന്തരന്മാരായവർ രണ്ടു ആചാരം കൊണ്ട് കിഴിഞ്ഞവരും കർമ്മ മാത്രത്താൽ ദ്വിജരും ആകുന്നു. ഇവരിൽ വൃത്തികൊണ്ട് ശിവദ്വിജൻ മുൻപനും ഇളയത് കുറഞ്ഞ ആളും ആകുന്നൂ.

  എന്താണാവൊ മൂത്തതിനു് ഇളയതിനേക്കാൾ വൃത്തിയുതു്. ആവാഹിക്കാത്ത തെടമ്പിനെ എഴുന്നള്ളിക്കലായിരിക്കുമോ? അതുകൊണ്ട് ഒരു വിശേഷവുമില്ലാ എന്നു വേണ്ടാ വെറുതെ വിസ്തരിക്കേണ്ട ഒന്നും തന്നെ ഇല്ലെന്നുപറയാം. ഇളയതിനു് അപ്രകാരമല്ല മൂത്തതിനെക്കാൾ വളരെ ശ്രേഷ്ടതയുണ്ട്. നമ്പൂരിയെപ്പോലെ ഇളയതിനും പുണ്യാഹമുണ്ടു്. ഇളയതു് സ്വന്തപുണ്യാഹം കൊണ്ടാണു് അശൌചാദികളിൽ നിന്നു് ശുദ്ധനായി ക്ഷേത്രാദികളിൽ പ്രവേശിക്കുന്നതു്. ഇളയതിന്റെ പുണ്യാഹം കൊണ്ടു് ശുദ്ധനായ ശൂദ്രനെ നമ്പൂരിമാർ വേണ്ടതായ സ്ഥാനങ്ങളിൽ സ്വീകരിക്കുന്നുണ്ടു്. അമ്പലവാസികൾക്കും ഇളയതിന്റെ പുണ്യാഹം തന്നെയായിരുന്നു. അവരിൽ ഓരോ വർഗ്ഗക്കാരായിട്ടു് കാലക്രമേണ ഡീക്കിനു വേണ്ടി ആയതിനെ ഉപേക്ഷിച്ചു നമ്പൂരിയുടെ പുണ്യാഹത്തെ സ്വീകരിച്ചു. വാര്യരും അടുത്തകാലത്താണു് നമ്പൂരിയുടെ പുണ്യാഹത്തിനിടയാക്കിയതു്. നമ്പൂരിക്കു തന്ത്രമുള്ള സർക്കാർ ക്ഷേത്രങ്ങളിൽ ഇളയതിനു് ശാന്തിയുണ്ടു്. കരുനാഗപ്പള്ളിൽ തേവലക്കര സർക്കാർ വക അയ്യ്യം

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/55&oldid=216204" എന്ന താളിൽനിന്ന് ശേഖരിച്ചത്