തഥാപിവിപ്രവാക്യേനകിഞ്ചിദ്ദോഷം ഭവിഷ്യതി |
അർത്ഥം: ഭാർഗ്ഗവൻ ശ്രീ മൂലസ്ഥാനത്തു വന്നിരുന്നു. ആ ദിക്കിൽ വൃദ്ധനും മൂർഖനുമായ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. ഇയ്യാളുടെ ഭാര്യ സ്വനാഥസമേതം പൂർണ്ണ യൌവനത്തോടു കൂടിയും പാതിവ്രത്യാഗ്നിയ്ക്കിരിപ്പിടമായും ഇരുന്നു. അവൾ ഗർഭിണിയായി തീർന്നകാലം ആ വൃദ്ധൻ (എന്റെ) ഭാര്യ വ്യഭിചാരിണിയാണെന്നു യോഗക്കാരോടു പറഞ്ഞു. പിന്നീടു് അയാൾ മരിച്ചു നരകം പ്രാപിച്ചു. ഭർത്തൃഹീനയും ഗർഭിണിയുമായ ആ സ്ത്രീയെ ഗ്രാമക്കാർ ബഹിഷ്കരിച്ചു. ആ സമയം പരശുരാമൻ ത്രിശ്ശിവപേരൂർ ക്ഷേത്രത്തിനു സമീപത്തു് ഒരു വീടുകൊടുത്തു പാർപ്പിച്ചു. ആ കന്യക കടുത്ത ദുഃഖം ഉടയവളായി പ്രസവിച്ചു. ബ്രാഹ്മണരോടു് ആലോചിച്ചു് ഭട്ടതിരിവന്നു കന്യകയെക്കുറിച്ചു് വിചാരം നടത്തി. വ്യഭിചാര ദോഷം അറിയുന്നില്ലെന്നും ഇല്ലെന്നും രാമനോടു പറഞ്ഞു. എങ്കിലും ആ വിപ്രവാക്യ പ്രകാരം ഏതാണ്ടുകുറെ ദോഷമിരിക്കുമെന്നും വിധിച്ചു. ഇങ്ങിനെ വേറെ പാർത്തു. കന്യകക്കു് പന്ത്രണ്ടു വയസ്സായസമയം കാട്ടിൽ നിന്നു പൂക്കൾ പറിച്ചു് മാലകെട്ടി അമ്പലത്തിൽ ചാർത്തിയതിനെ രാമൻ വന്നു കണ്ടു് ശാന്തിക്കാരനോടു് ഈ മാല ആരു തന്നതെന്നു ചോദിച്ചതിനു് ഞാൻ ഇ