ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുഖവുര

പാലിയം പ്രഭുകുടുംബത്തിന്റെ വിലയും നിലയും ചരിത്രപ്രസിദ്ധങ്ങളാണ്. ലളിതകോമളവാണിയിൽ രചിച്ചിട്ടുള്ള ഈ കൃതിയുടെ കർത്താവായ ശ്രീമാൻ അനുജൻ അച്ചനവർകൾ ആ കുടുംബത്തിലെ ഒരു അംഗമാകുന്നു. സ്കൂൾ ഫൈനൽ പരീക്ഷയിൽ ജയിച്ചതിനു ശേഷം, രണ്ടാണ്ടു് മദനപ്പിള്ളിയിലെ ദേശീയ കലാശാലയിൽ പഠിച്ചതിനു മേൽ, ഇദ്ദേഹം മഹാമഹിമശ്രീ രവീന്ദ്രനാഥ ടാഗോർ (ഠാക്കൂർ) അവർകളുടെ വിശ്വഭാരതിയിൽ ചെന്നു ചേർന്ന് മൂന്നു സംവത്സരകാലംകൊണ്ടു സംസ്കൃതം, ഇംഗ്ലീഷു്, ബങ്കാളി, പാലി എന്നീ ഭാഷകളിൽ സാമാന്യമായും ചരിത്ര വിഷയത്തിൽ പ്രത്യേകിച്ചും നൈപുണ്യം സമ്പാദിച്ചു. ചരിത്രാന്വേഷണത്തിൽ ഇദ്ദേഹത്തിനുള്ള ഉത്സാഹത്തേയും കൗശലത്തേയും ആസ്പദമാക്കി അനുജൻ അച്ചനവർകൾക്കു ലഭിച്ചിട്ടുള്ള പ്രശംസകളുടെ പ്രതിശബ്ദം ഈ ദിക്കുകളിൽ ചിലപ്പാളോ‍ ചിലർ കേട്ടിട്ടുണ്ടെങ്കിലും വിദ്യാധനികനുമായ ഈ യുവാവിന്റെ കീർത്തി പ്രചരിക്കേണ്ട വിധം പരക്കാത്തതിനു ഇദ്ദേഹത്തിന്റെ വിനയമൊന്നു മാത്രമാണ് കാരണം. ഈ പ്രബന്ധം അദ്ദേഹത്തിന്റെ കീർത്തിയെകേരളത്തിലെല്ലാം പരത്തട്ടെ. വിദ്യാവിനയസമ്പന്നനായ ഇദ്ദേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.