ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹത്തിന്റെ പരിശ്രമങ്ങൾ പാലിയത്തിന്റെ യശസ്സിനെ ദ്വിഗുണീകരിക്കട്ടെ.

പ്രാചീനാര്യവർത്തത്തിലെ വിശ്വ വിദ്യാലയങ്ങളുടെ ഈ ചെറിയ ചരിത്രം എല്ലാ വിധത്തിലും നമ്മളാൽ ആദരണീയമായിട്ടുള്ള ഒന്നാണ്. വിഷയം, ഭാഷ, വേഷം എന്നിവയിലൊന്നിലും സുജനങ്ങൾ ഇതിലൊരു വലിയ കുറവു കാണുമെന്നു തോന്നുന്നില്ല.

ഇന്നു പരിഷ്കൃതരാജ്യങ്ങളെന്നു വിശ്രുതങ്ങളായ ദേശങ്ങൾ അജ്ഞനാന്ധകാരത്തിൽ മൂടികിടന്നിരുന്ന കാലത്ത് ഇൻഡ്യയിൽ സകല കലകളെയും പഠിപ്പിക്കുന്നതിനു വിശ്വ വിദ്യാലയങ്ങൾ ഉണ്ടായിരുന്നു എന്നും, അതാതു വി ഷയങ്ങളെ പഠിപ്പിക്കുവാൻ ഓരോന്നിന്റെയും ആഴവും കരകളും കണ്ടിട്ടുള്ള സമർത്ഥന്മാർ ഉണ്ടായിരുന്നു എന്നും ഉളള സംഗതികൾ ഏതു ഭാരതീയന്റെ ഹൃദയത്തിലാണ് ഇന്നും അഭിമാനത്തെ ജനിപ്പിക്കാതിരിക്കുക?

ഈ പുസ്തകം മറ്റൊരു പ്രകാരത്തിലും നമ്മുടെ ശ്രദ്ധയെ ആകർഷിക്കാതിരിക്കയില്ല. ഈ കാലത്താകട്ടെ, ലോകമെല്ലാം ഒന്നു ഉണർന്നു കൂടീട്ടുണ്ട്. സ്വദേശഭക്തിയുടെ മൂലമന്ത്രത്തിന്റെ മർമ്മരദ്ധ്വനി എല്ലാ ഹൃദയ ഗഹ്വരങ്ങളിലും മാറ്റൊലി മൂളിച്ചുകൊണ്ടേ ഇരിക്കുന്നുണ്ട്. ഇതിന്റെ ഫലമായി നമ്മുടെ വിദ്യാഭ്യാസരീതിക്കും ഒരു വലിയ ചലനം വരാനുള്ള കാലം ആസന്നമായിരിക്കുന്നു. ഓരോ ദേശത്തിനും പ്രത്യേകമായ ചില സമ്പ്രദായങ്ങളുണ്ട്; ഓരോ ജന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.