ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

84 (3) അലകുവെച്ചു നന്നായി കെട്ടുന്നതിന്നു മുമ്പെ രോഗിയെ സ്ഥലമാററം ചെയ്യരുത്.(4)കാൽ ഒടി ‌ഞ്ഞാൽ പാദത്തെ കാലിന്നു സമകോണായി വെക്കേ ണം.(5) മണിക്കണ്ടം, മുഴങ്കൈ, വിരൽ. കണങ്കാൽ, പാദം ഇവ ഒടിഞാൽ ചിററണ വെച്ച് അതിന്റെ പുറത്തു അലകുവെച്ചു കെട്ടുക. (6) കൈ ഒടിഞാൽ കൈത്തണ്ട മുഴങ്കൈക്കുമീതെ പൊക്കി , വിരലുകൾ നിവിർത്തി, പെരുവിരല് താടിക്കുനേരെ ചൂണ്ടിക്കൊ ണ്ടിരിക്കത്തക്കവിധം കെട്ടി നിർത്തേണം .(7)സാധിക്കു മെങ്കിൽ ഒടിഞ്ഞ സ്ഥലത്തിന്നു മീതെയും താഴെയും ഉ ള്ള ഏപ്പ ഇളകാതിരിക്കത്തക്കവണ്ണം അലകുവെച്ചു കെട്ടേണം.(8) അലകുവെച്ചു കെട്ടുംപോൾ അതു വ്രണ ത്തിന്മേൽ തട്ടാതിരിക്കത്തക്കവണ്ണം കഴിയുന്നത്ര സൂ ക്ഷിക്കേണം.

     ചില പ്രത്യേക അസ്ഥിഭംഗങ്ങളെ കുറിച്ചു പ്ര

സ്താവിക്കുന്നതിന്നു മുമ്പിൽ സന്ധിഭ്രംശം(dislocation) എന്നാൽ എന്തെന്നും അതും അസ്ഥിഭംഗവും തമ്മിലു

ള്ള വ്യത്യാസം എന്തെന്നും അല്പം വിവരിക്കാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/101&oldid=166816" എന്ന താളിൽനിന്ന് ശേഖരിച്ചത്