ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്ഷണങ്ങൾ:സാധാരണയായി മിക്കപ്പോഴും രോഗിക്ക് ബോധക്ഷയം ഉണ്ടാകാം. മൂക്ക്, വായ്, ചെവി ഇവയിൽ നിന്ന് പലപ്പോഴും രക്തം ഒഴുകും. കണ്ണുകളിൽ ഒന്നോ, രണ്ടോ, ചോര തങ്ങി ചുവന്നിരിക്കും. ചെവിയിൽ നിന്നു ഒരു മാതിരി ഒഴുകുന്നതും ചിലപ്പോൾ കാണാം.

 ചികിത്സ:വൈദ്യനെ വരുത്തുക. ഇതിനിടയിൽ തലയും ചുമലും അല്പം പൊന്തിയിരിക്കത്തക്കവണ്ണം രോഗിയെ മലർത്തിക്കിടത്തി തലക്കുചുറ്റും പനിക്കെട്ടി വച്ചു കെട്ടി ഡോക്ടർ വരുന്നതുവരെ അനങ്ങാതെ വെക്കണം. ചെവികളിൽ നിന്ന് രക്തമോ,ചലമോ ഒഴുകുന്നുണ്ടങ്കിൽ ചെവികളിൽ പരുത്തി തിരുകി വെക്കാം.
 2.താടിയെല്ലു പൊട്ടൽ:

ലക്ഷണങ്ങൾ:(a)വായ് തുറക്കുവാനും പൂട്ടുവാനും കഴിവില്ലായ്ക (b)സ്പഷ്ടമായി സംസ്സാരിക്കാൻ കഴിവില്ലായ്മ(c)വായിൽ നിന്ന് ചോര കലർന്ന തുപ്പൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/106&oldid=166821" എന്ന താളിൽനിന്ന് ശേഖരിച്ചത്