ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കവണ്ണം മുട്ടു മടക്കി,രണ്ടാം തുഞ്ചം മുറിതട്ടിയ ഭാഗത്തിലെ കക്ഷത്തിൽ തിരുകി വെച്ചിരിക്കുന്ന പന്തിൻമേൽ ചുറ്റി മറ്റെ തുഞ്ചത്തോടു കഴുത്തിന്റെ ഒരു ഭാഗത്തു ചേർത്തു കെട്ടുക.ഒറ്റമടക്കുകെട്ടുശീല ഒന്നെടുത്ത് മുട്ടും മാറും ചുറ്റി പാർശ്വഭാഗത്തോടടുപ്പിച്ചു കെട്ടുക. ഇങ്ങിനെ ചെയ്യുന്നതിനാൽ ഭുജാസ്ഥിയുടെ മേലറാം മുന്നോട്ടു തള്ളുകയും അതോടുകൂടി ഒടിഞ്ഞ കണ്ഠാസ്ഥിയുടെ ഉള്ളിലെ അംഗത്തോട് പറ്റിക്കവിഞ്ഞ് നിൽക്കുന്ന ബാഹ്യാംശവും മുന്നോട്ടു വരുകയും ചെയ്യും.

                മറ്റൊരു വിധം ഉപയോഗിക്കാവുന്ന ചികിത്സ:ഓരോ ചുമലിനു ചുറ്റും ഓരോ ഉറുമാൽ കെട്ടി രണ്ടിന്റെയും തുഞ്ചങ്ങളെ പിമ്പിൽ  ചേർത്തു കെട്ടുക. ഈ കെട്ടിന്റെയും മുതുകിന്റെയും ഇടയിൽ, തോൾപലകയുടെ നടുവിലായിട്ടു രണ്ടായി മടക്കിയ ഉറുമാലുകൾ തിരുകി വെക്കുക.

മുറിതട്ടിയ ഭാഗത്തെ കൈത്തുക്കുകൊണ്ടു താങ്ങി നിർത്തുക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/110&oldid=166825" എന്ന താളിൽനിന്ന് ശേഖരിച്ചത്