ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വണ്ണം ഭുജത്തെ ഒരു വലിയ മുക്കോൺകൈത്തൂക്കിൽ താങ്ങി നിർത്തുക .

 8.പാണിതലത്തിലേ  എല്ലുമുറിഞ്ഞാൽ;- വൈഭ്യനെ വരുത്തുക . ഇതിനിടയിൽ മൂന്നംഗുലം  അകലമുള്ള  ഒരു അലകെടുത്തു  വിരലുകളുടെ അറ്റങ്ങൾ  മുതൽ മണിക്കണ്ടത്തിൻ മീതെവരെ  എത്തത്തക്കവണ്ണംപാകമാക്കി  ചിറ്റണവെച്ചു കെട്ടി ആ അലകിനെ പാണിതലത്തിൽ
പതുക്കെ വെച്ചു 8 എന്ന അക്കത്തിന്റെ  ആകൃതിയുള്ള ഒരു കെട്ടുകൊണ്ടു  അലകും പാണിതലവും  ചേർത്തു കെട്ടുക. കൈ മുട്ടിൽ നിന്നും  അല്പം  പൊന്തിയിരിക്കത്തക്കവണ്ണം, മാറിൽ വിലങ്ങനെ വെച്ചു  വലിയ കൈത്തൂക്കിൽ താങ്ങിനിർത്തുക9.വിരലുകളിലേ എല്ലു  മുറിഞ്ഞാൽ;-

ചികിത്സ. വിരലുകളുടെ അറ്റം മുതൽ മണിക്കണ്ടം വരെ എത്തുന്ന ഒരു ചൊവ്വായ അലകിന്മേൽ മുറി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/117&oldid=166832" എന്ന താളിൽനിന്ന് ശേഖരിച്ചത്