ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

റും ചുറ്റിക്കൊണ്ടു കെട്ടുക. രണ്ടാമതു വേറെ ഒരു അകലമുള്ള മുക്കോൺക്കെട്ടുശീല എടുത്തു ഉക്കൽക്കെട്ടു അലകും ചുറ്റി കെട്ടുക. പിന്നെ അകലം കുറഞ്ഞ രണ്ടു കെട്ടുശീലകളെടുത്തു ഒന്നു തുടയിൽ എല്ലു ഒടിഞ്ഞിരിക്കുന്നതിനു മീതെയായും മറ്റൊന്നു ആ സ്ഥാനത്തിന്നു താഴെയായും രണ്ടു അലകുകളെയും ചേർത്തു ചുറ്റിക്കെട്ടുക. അകലം കുറഞ്ഞ വേറൊരു കെട്ടുശീലയെടുത്തുകാലിന്റെ നടുവിൽ കൂടി ചുറ്റിക്കെട്ടുക . പിന്നൊന്നു അകലം കുറഞ്ഞ വേറൊരു കെട്ടുശീലയെടുത്തു അതിനെ മുളങ്കാലിനു കീഴെ കുതികാലിന്നു അല്പം മീതെയായി വെച്ചു ഒരു ചുറ്റുചുറ്റി പുറങ്കാലിന്മേൽ പിണച്ചു പാദത്തിന്റെ പാർശ്വങ്ങളിൽകൂടി ചുറ്റിക്കൊണ്ടുപോയി ഉള്ളംകാലിൽ ചേർത്തു കെട്ടി മുറുക്കേണം . ഒടുവിൽ കാലിന്റെ മുട്ടുകൾ രണ്ടും കൂടി ചേർത്തുകെട്ടി രണ്ടലകുകളുടെയും അറ്റങ്ങളിൽ ഉറുമാൽ മടക്കി ചിറ്റണയാനി വെക്കുക. കെട്ടുകളുടെ മൂടിയെല്ലാം പുറമേയുള്ള രണ്ടലകിന്മേലായി മുറിഞ്ഞ അംഗങ്ങൾ ചോടെ കെട്ടുശീകൾ കൊണ്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/123&oldid=166838" എന്ന താളിൽനിന്ന് ശേഖരിച്ചത്