ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈ അലകു തുടയുടെ മേലാറാം മുതൽ കുതികാലിന്റെ താഴെ രണ്ടംഗലം കവിഞ്ഞു നീളമുള്ളതായിരിക്കേണം. തുടക്കു ചുറ്റും അകലം കുറഞ്ഞ ഒരു കെട്ടും പാദത്തിന്നു സമീതമായി വെറൊരു കെട്ടും അലകിനോടു ചേർത്തു കെട്ടുക. പിന്നെ മൂന്നാനതൊരു അകലം കുറഞ്ഞ കെട്ടുശീലയെടുത്തു അതിന്റെ മദ്ധ്യം ഒടിഞ്ഞ ചിരട്ടമേൽവെച്ച് ,തുഞ്ചങ്ങൾകൊണ്ടു മുട്ട ചുറ്റി പിന്നിൽ കൊണ്ടു ചെന്നു അലകിൻമീതെയായി ആ തുഞ്ചങ്ങളെ ഒന്നിൻമേൽ കൂടി ഒന്നു കടത്തി ഒടുവിൽ അവയെ മുന്നിലെക്കു കൊണ്ടുവന്നു മുറിഞ്ഞ എല്ലിന്റെ താഴെയായി കെട്ടുക. രോഗി തന്റെ കാൽ അല്പം ഉയർത്തിവെച്ചു കൊണ്ടു തന്നെ കിടക്കണം

15.പാദത്തിലെ എല്ലു,അല്ലങ്കിൽ ,നരിയാണി മുറിഞ്ഞാൽ :-രോഗിയെ മലർത്തി കിടത്തുക.രണ്ടലകുകൾ കൊണ്ടുവന്ന് ഒന്നിന്മേൽ പാദം അമർന്നിരിക്കത്തക്കവണ്ണവും മറ്റേത് നരിയാണിയെ താങ്ങത്തക്കവണ്ണവും ഒന്നിനെ മറ്റൊന്നിന്മേൽ സമകോണായി വെച്ചു കെട്ടുക. പിന്നെ അലകിനെ 8എന്ന അക്കത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/127&oldid=166842" എന്ന താളിൽനിന്ന് ശേഖരിച്ചത്