ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരാൾ തലയും ഒരാൾ കാലുകളും പിടിക്കേണം. മറ്റെ രണ്ടാളും രോഗിയുടെ ഒരോ ഭാഗത്തുനിന്നു കൊണ്ടു ഓരോരുത്തനും ഒരു കൈകൊണ്ട കക്ഷത്തിന്നെതിരെയും മറ്റെ കൈകൊണ്ടു പ്രഷ്ഠത്തിന്നെതിരെയും അടിക്കുപ്പായഭാഗത്തെ മുറുകെപ്പിടിച്ചുകൊണ്ടു നാലുപേരും കൂടി മഞ്ചം സാവദാനത്തിൽ പൊക്കിക്കൊണ്ടുപോകേണം. എത്തേണ്ടുന്ന ദിക്കിൽ എത്തിയാൽ രോഗിക്കു കിടപ്പാൻ ഉപയോഗിച്ച മഞ്ചത്തെയോ വാതില്പലകയോ അപ്രകാരം തന്നെ സാവധാനത്തിൽ ഇറക്കി വെക്കേണം

(b) രോഗിയുടെ കുപ്പായത്തിന്റെ കഴുത്തുപട്ട മേലോട്ടു മടക്കി കുപ്പായത്തിന്റ ഓരോ പാശത്തിലും കുടയോ വടിയോ വെച്ചു ചുരുട്ടുക. ഇവയുടെ മേലാറം നെറുകക്കുനേരെ വരേണം. തലയുടെ അടിയിൽകൂടെ ഒരു അകലമുള്ള കെട്ടുശീലയോ ഉറുമാലോ കൊണ്ടുചെന്നു അതിനെ ഈ വടികളോടു ചേർത്തു കെട്ടേണം. രോഗി കുപ്പായമിട്ടിരിക്കാതെയോ അല്ലെങ്കിൽ ഇട്ടിരിക്കുന്ന കുപ്പായത്തിന്നു വേണ്ടുവോളം ബലമില്ലാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/130&oldid=166845" എന്ന താളിൽനിന്ന് ശേഖരിച്ചത്